ത്യശ്ശൂർ, 14 ജൂലൈ 2023: ജനങ്ങള്‍ക്ക് ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ അറിവുള്ളതിനാല്‍ കൃത്യസമയത്ത് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതും ഗുരുതരമാകുന്നതിന് മുമ്പ് ഫലപ്രദമായി ചികിത്സിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് എ.സി മൊയ്തീന്‍ എം.എല്‍.എ. കുന്നംകുളത്ത് മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ അത്യാധുനിക ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലബോറട്ടറി കുന്നംകുളത്തെ ജനങ്ങള്‍ക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ദേശീയതലത്തില്‍ ശ്രദ്ധേയമായ മെട്രോപോളിസ് ഡയഗ്നോസിസ് കേന്ദ്രം കുന്നംകുളത്തുകാര്‍ക്ക് വലിയ ആശ്വാസമാണ്. പ്രദേശവാസികള്‍ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ അത്യാവശ്യ പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ മുന്‍നിര ലബോറട്ടറി സേവന ദാതാക്കളാണ് മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. ഉയര്‍ന്ന നിലവാരമുള്ള പരിശോധനകളും രോഗനിര്‍ണയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ സാധാരണ പരിശോധനകള്‍ മുതല്‍ ഏറ്റവും സങ്കീര്‍ണമായ ഡി.എന്‍.എ, ആര്‍.എന്‍.എ പരിശോധനകളും നടത്താം. ദിവസവും 200 സാമ്പിളുകള്‍ വരെ പരിശോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ടിയർ രണ്ട് – ടിയർ മൂന്ന് നഗരങ്ങളിൽ മെട്രോപോളിസ് ലാബ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുന്നംകുളത്ത് പുതിയ കേന്ദ്രം തുടങ്ങിയതെന്ന് മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരേന്ദ്രന്‍ ചെമ്മന്‍കോട്ടില്‍ വ്യക്തമാക്കി. ഇവിടങ്ങളിലെ ജനങ്ങളുടെ ഇടയില്‍ മെട്രോപോളിസ് ലാബ് ശൃംഖലയ്ക്ക് വലിയ അംഗീകാരമുണ്ട്. കേരളത്തിന്റെ ആരോഗ്യഭൂപടത്തില്‍ കുറേ കൊല്ലങ്ങളായി ഇടംപിടിച്ച മെട്രോപോളിസ് 25 ലബോറട്ടറികളും 70 കളക്ഷന്‍ കേന്ദ്രങ്ങളുമായി സേവനം നടത്തിവരുന്നു. കുന്നംകുളത്തും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ രോഗികള്‍ക്കും ആശുപത്രികള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള രോഗനിര്‍ണയവും പരിശോധനയും വിശ്വസനീയമായ റിപ്പോര്‍ട്ടുകളും കൃത്യമായി നല്‍കുന്നതിനാണ് പുതിയ ലാബ് ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണവും സങ്കീര്‍ണവുമായ രോഗനിര്‍ണയ പരിശോധന സംവിധാനങ്ങള്‍ കൊണ്ട് മെട്രോപോളിസ് ഡയഗ്നോസിസ് കേന്ദ്രങ്ങള്‍ ശ്രദ്ധേയമാണെന്ന് മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചീഫ് ഓഫ് ലബോറട്ടറി ഡോ. സേവ്യര്‍ തോമസ് പറഞ്ഞു. ഏറ്റവും പുതിയതും വ്യത്യസ്തവുമായ പരിശോധനകള്‍ മെട്രോപോളിസിലുണ്ട്. ഓരോ കൊല്ലം കഴിയുന്തോറും കൂടുതല്‍ പുതിയ പുതിയ പരിശോധനകള്‍ ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് പരിശോധനകളും രോഗനിര്‍ണയവും നടത്തുന്നത്. ഈ ഘട്ടങ്ങളിലെല്ലാം രോഗികള്‍ക്ക് കരുതല്‍ നല്‍കുകയും മികച്ച പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുക്കുകയും ചെയ്യുമെന്നും ഡോ. സേവ്യര്‍ തോമസ് പറഞ്ഞു.
ദശാബ്ദങ്ങളുടെ അനുഭവസമ്പത്തുള്ള മെട്രോപോളിസ് ലബോറട്ടറീസിന് ഗുണനിലവാരത്തിനുള്ള നിരവധി ദേശീയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിപുലമായ റഫറന്‍സ് പരിശോധനാ സംവിധാനങ്ങളാണ് മെട്രോപോളിസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് ലബോറട്ടറികളില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…