പരിചരണത്തിന്റെയും ചികിത്സയുടെയും പുത്തന്‍ ആശയത്തിന് ഇന്ന് ഒരു ദശാബ്ദം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഹോം ഹെല്‍ത്ത് കെയര്‍ സംരംഭമായ കെയര്‍ ആന്‍ഡ് ക്യൂര്‍‘ ആരംഭം കുറിച്ചിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു. തങ്ങളുടെ സേവനങ്ങള്‍ പരമാവധി ആള്‍ക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജനങ്ങള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും ആശ്വാസഹസ്ഥാവുമായി പാലിയേറ്റീവ് കെയര്‍, മെഡിക്കല്‍ ചികിത്സ സഹായം എന്നിവയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രവര്‍ത്തിച്ചു വരുന്നത്.

വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് ആറാം തീയതി ഓ ബൈ താമരയില്‍ വച്ച് നടന്ന ചടങ്ങില്‍ കലാപരിപാടികളും മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് അവാര്‍ഡ് ദാനവും ഉണ്ടായിരുന്നു. എസ് യു ടി ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി കെ അനില്‍. പാലിയം ഇന്ത്യ സ്ഥാപകന്‍ പത്മശ്രീ ഡോ എം ആര്‍ രാജഗോപാല്‍ തുടങ്ങിയവര്‍ അവാര്‍ഡ് ദാനം നടത്തുകയും പി ആര്‍ എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍ മുരുകന്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു. കെയര്‍ ആന്‍ഡ് ക്യൂര്‍ മാനേജിംഗ് ഡയറക്ടര്‍ ഷിജു സ്റ്റാന്‍ലി, പിന്നണി ഗായിക അരുന്ധതി, ഉള്‍പ്പെടെ നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!