തിരുവനന്തപുരം ജില്ലയിലെ മാലിന്യ പരിപാലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മാലിന്യ ശേഖരണ യൂണിറ്റുകളില്‍ ജില്ലാ മാലിന്യ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന തുടരുന്നു. പോത്തന്‍കോട്, കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ സ്ക്വാഡ് പരിശോധന നടത്തി. പഞ്ചായത്തുകളിലെ മാലിന്യ ശേഖരണ – സംസ്കരണ യൂണിറ്റുകളുടെ നിലവാരവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം.
കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന എം.സി.എഫില്‍, സ്ഥല പരിമിതിയെ തുടര്‍ന്ന് തരംതിരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ എം.സി.എഫ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നിര്‍ദേശം നല്കി.
എം.സി.എഫുകളിലെ സ്ഥല സൗകര്യം, ഗതാഗത സൗകര്യം, വൈദ്യുതി ലഭ്യത, ശുചിമുറി സൗകര്യം, കുടിവെള്ള ലഭ്യത തുടങ്ങിയ അടിസ്ഥാനവികസനസൗകര്യങ്ങളും പരിശോധനയുടെ ഭാഗമാണ്. പോത്തന്‍കോട്, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലെ എം.സി.എഫുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് സംഘം വിലയിരുത്തി.
ജില്ലാ ശുചിത്വ മിഷന് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി,പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…