ഈ ഓണത്തിന് സുഗന്ധവും ആരോഗ്യവും നേര്‍ന്നു കൊണ്ട് ഔഷധിയുടെ അത്തപ്പൂക്കളമൊരുങ്ങി. 125 ഓളം ഔഷധ ചേരുവകള്‍ ചേര്‍ത്താണ് മെഗാ ഔഷധ അത്തം ഒരുക്കിയത്. ഏറ്റവുമധികം ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ അത്തം എന്ന ലോക റെക്കോര്‍ഡും നേടി ഔഷധി. മെഗാ അത്തത്തിന് അഞ്ചു മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുണ്ട് . ഇലകള്‍, പൂവുകള്‍, കായകള്‍, മൊട്ടുകള്‍. വിത്തുകൾ, കുന്നിക്കുരു, കര്‍പ്പൂരം, വിവിധതരം പരിപ്പുകള്‍, തുരിശ്, തിപ്പലി, കുവപ്പൊടി, മലര്‍, തെങ്ങിന്‍പൂക്കുല, രുദ്രക്ഷം, ഇന്തുപ്പ്, താമര, നീലത്താമര, വയമ്പ്, രാമച്ചം, ജോതിപത്രി തുടങ്ങി നിരവധി ഔഷധങ്ങളാണ് അത്തത്തില്‍ ഒരുക്കിയത്. ഔഷധി ചെയര്‍പെഴ്സന്‍ ശോഭനാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇൻഫോപാര്‍ക്കിലെ അനിമേറ്റര്‍ അമലുവാണ് അത്തം ഡിസൈന്‍ ചെയ്തത്.
ഇന്നലെ രാവിലെ തിരുവനന്തപുരം പുളിമൂടുള്ള ബാങ്ക് എംപ്ലോയീസ് ഹാളില്‍ മന്ത്രി വി ശിവൻകുട്ടി മെഗാ ഔഷധി അത്തം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…