ഇന്ത്യയിലെ രോഗികൾക്കുള്ള പരിചരണ മാനദണ്ഡമായി വിദഗ്ധർ ശുപാർശ ചെയ്യുന്നത് റേഡിയോ സർജറി

ഇന്റർനാഷണൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷണൽ കോഴ്സിന് കൊച്ചി അമൃത ഹോസ്പിറ്റലിൽ തുടക്കമായി

കൊച്ചി: റേഡിയോ സർജറി രംഗത്തെ നൂതന രീതികളെപ്പറ്റി ചർച്ച ചെയ്യുന്ന, ഇന്റർനാഷണൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ സഹകരണത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ  എജ്യുക്കേഷണൽ കോഴ്സിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി. കൊച്ചി, ഫരീദാബാദ് അമൃത ഹോസ്പിറ്റലുകളുടെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന പരിപാടി അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ  ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു.  ടർക്കിയിലെ സൈബർ നൈഫ് സെന്ററിലെ പ്രൊഫസർ സെൽകുക്ക് പീറ്റർ, എംഡി ആൻഡേഴ്‌സൺ കാൻസർ സെന്ററിലെ പ്രൊഫസർ ഇയാൻ മക്കുച്ചിയോൻ, യുഎസിലെ മിയാമി കാൻസർ സെന്ററിൽ നിന്നുള്ള ഡോ. രൂപേഷ് കൊട്ടെച്ച എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഫാക്കൽറ്റികൾ  വിദ്യാഭ്യാസ ശിൽപശാലയുടെ ആദ്യ ദിനത്തിൽ പങ്കെടുത്തു.

ഇന്ത്യൻ സൊസൈറ്റി ഓഫ് ന്യൂറോ-ഓങ്കോളജി (ഐഎസ്എൻഒ), കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (സിഒജി), അസോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജി, ഇന്ത്യ (എആർഒഐ), ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (എൻഎസ്‌ഐ), ഇന്ത്യൻ സൊസൈറ്റി ഓഫ് സ്റ്റീരിയോടാക്റ്റിക് ആൻഡ് ഫങ്ഷണൽ ന്യൂറോ സർജറി (ഐഎസ്എസ്എഫ്എൻ) എന്നിവയുടെ അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകൾക്കും , മെഡിക്കൽ വിദ്യാർത്ഥികൾക്കുമായി നൂതന കാൻസർ, ട്യൂമർ ചികിത്സാ സൗകര്യങ്ങളും, സൈബർ നൈഫ് പോലുള്ള ലോകോത്തര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള റേഡിയോ സർജറി, ഓങ്കോളജി മേഖലകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  

‘ തലച്ചോറിലെയും തലയോട്ടിയിലെയും ട്യൂമറുകൾ, അബ്‌ഡോമിനൽ  ജനിറ്റോയൂറിനറി , ഗൈനക്കോളജിക്കൽ ക്യാൻസർ എന്നിവയുടെ ചികിത്സയിൽ സ്റ്റീരിയോടാക്റ്റിക് സർജറിയുടെ മുന്നേറ്റം ‘ എന്ന വിഷയത്തിലാണ് ഇത്തവണത്തെ കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരം അസുഖങ്ങളുടെ ചികിത്സയ്ക്കുള്ള റേഡിയോ സർജറി, സ്റ്റീരിയോടാക്റ്റിക് റേഡിയോ തെറാപ്പി എന്നിവയെക്കുറിച്ചുള്ള അറിവുകൾ പങ്കുവെയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂറോ സർജൻമാർ, ഓങ്കോളജിസ്റ്റുകൾ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർക്കായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

റേഡിയോസർജറിയെപ്പറ്റിയുള്ള ഗവേഷണങ്ങൾക്ക് തുടക്കമിട്ടത്  പ്രധാനമായും വിദേശത്തുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിലാണ്. കുറഞ്ഞ ചികിത്സാ കാലയളവാണ്  റേഡിയോ സർജറിക്ക് പ്രചാരമേറാൻ കാരണം. ചില കേസുകളിൽ ആറ് ആഴ്ചയ്ക്കുള്ളിൽ രോഗികൾക്ക് സൗഖ്യം പ്രദാനം ചെയ്യാൻ ഈ ചികിത്സാരീതിയിലൂടെ സാധിക്കുന്നതാണ്. സാധാരണഗതിയിൽ ഉയർന്ന വരുമാനക്കാരാണ് റേഡിയോ സർജറി ചികിത്സ സാധാരണയായി തിരഞ്ഞെടുക്കാറുള്ളത് എന്നത്  ഇതിന്റെ ചിലവ് കൂടുതലാകും എന്നൊരു ധാരണയ്ക്ക് ഇടയാക്കിയിരുന്നു. ഇത്രയും വേഗത്തിൽ രോഗമുക്തി ലഭിക്കുന്നതിനാൽ ചിലവേറുമെന്ന തോന്നലിലേക്കും നയിച്ചു. എന്നാൽ അമൃത ആശുപത്രിയടക്കം ഇന്ത്യയിൽ നടത്തിയ പഠനങ്ങൾ ഈ ധാരണകൾക്കൊന്നും അടിസ്ഥാനമില്ലെന്ന്  തെളിയിച്ചു. ഇത്തരം ചികിത്സ രോഗികളുടെ ചികിത്സയിൽ വളരെയധികം മാറ്റങ്ങളുണ്ടാക്കിയതായും അവർക്ക് മികച്ച ആരോഗ്യത്തോടെയുള്ള ജീവിതം ലഭ്യമാക്കുന്നതായും പഠനത്തിൽ കണ്ടെത്തി.  വിദേശരാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും റേഡിയോസർജറിക്ക് പ്രാധാന്യമുണ്ടെന്നാണ് ഈ പഠനത്തിലൂടെ തെളിഞ്ഞു.

അമൃത ആശുപത്രി നടത്തിയ ഒരു പഠനത്തിൽ 138 ബ്രെയിൻ ട്യൂമർ രോഗികളിലെ 251 മുറിവുകളിൽ മുഴുവനായുള്ള ബ്രെയിൻ റേഡിയോ തെറാപ്പി ഒഴിവാക്കി പ്രത്യേകമായ റേഡിയോ സർജറി ചികിത്സ നടത്തിയപ്പോൾ 15 മാസത്തെ ശരാശരി കാലയളവിനുള്ളിൽ 60 ശതമാനം രോഗികളിലും 12 മാസത്തിനുള്ളിൽ  മസ്തിഷ്‌കത്തിലെ മുറിവുകൾ നിയന്ത്രിതമായതായി കണ്ടെത്തി. ബാക്കി 30 ശതമാനം പേരിൽ   24 മാസങ്ങൾക്കുള്ളിലും ഇത് നിയന്ത്രിതമായി.  9% രോഗികളിൽ മാത്രമേ ഇത് പ്രതികൂലമായി കാണപ്പെട്ടുള്ളൂ. ഈ പഠനങ്ങൾ ഇന്ത്യയിലെ രോഗികൾക്ക് ഏറ്റവും സാധുതയുള്ളതും സാധാരണവുമായ ഒരു ചികിത്സാ മാർഗമായി സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറിയെ ചൂണ്ടിക്കാട്ടുന്നു.കൊച്ചി അമൃത ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ദേബ്‌നാരായൺ ദത്ത പറഞ്ഞു,

‘ബ്രെയിൻ മെറ്റാസ്റ്റാസിസ്, ലിവർ ട്യൂമർ തുടങ്ങിയ അവസ്ഥകളുള്ള രോഗികളിൽ  ഞങ്ങൾ നടത്തിയ ഗവേഷണങ്ങളിലും പഠനങ്ങളിലും  പാശ്ചാത്യരാജ്യങ്ങൾക്ക് സമാനമായ ചികിത്സകൾ ഇന്ത്യയിലും രോഗികൾ തിരഞ്ഞെടുക്കുന്നതായി കണ്ടെത്തി. ഇന്ത്യയിലെ  രോഗികളിൽ ഒന്നിലധികം ബ്രെയിൻ കാൻസറുകൾ സാധാരണമാണ്. യുവാക്കളായ രോഗികളിലാകട്ടെ പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ മസ്തിഷ്‌കകാൻസർ വ്യാപനമുണ്ട്.

ചെന്നൈ അപ്പോളോ പ്രോട്ടോൺ കാൻസർ സെന്ററിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗം  പ്രൊഫസർ രാകേഷ് ജലാലി പറഞ്ഞു. ‘ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കുറഞ്ഞ ചികിത്സാ കാലയളവും ചെലവും കാരണം റേഡിയോ സർജറികൾ പ്രാപ്യമാകില്ല എന്ന മുൻധാരണയുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ നടത്തിയ ഗവേഷണങ്ങൾ ഇത്തരം ധാരണകൾ ശരിയല്ലെന്ന് തെളിയിച്ചു. വിദേശരാജ്യങ്ങളിലേതു പോലെ റേഡിയോ സർജറിക്ക് ഇന്ത്യയിലും പ്രാധാന്യമുണ്ടെന്നാണ്  പഠനങ്ങൾ സൂചിപ്പിക്കുന്നത്.  ചികിത്സയുടെ ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയാണ് റേഡിയോ സർജറിയിൽ പ്രതിഫലിക്കുന്നത്.ജപ്പാനിലെ ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്‌സിറ്റി അഡാച്ചി മെഡിക്കൽ സെന്ററിലെ ന്യൂറോ സർജറി വിഭാഗത്തിൽ നിന്നുള്ള ഡോ. മിഖായേൽ ചെർനോവ് പറഞ്ഞു.

‘ലോകമെമ്പാടും പരിശീലന സേവനങ്ങളും ഗവേഷണങ്ങളും  നടത്തുന്നതിനുള്ള  പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് മുമ്പായി ഐഎസ്ആർഎസ് സയന്റിഫിക് കമ്മിറ്റി ഒരു പ്രോട്ടോക്കോൾ അധിഷ്ഠിത ചികിത്സാ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ദീർഘനാളായി  മാനദണ്ഡങ്ങൾ അനുസരിച്ച് മികച്ച രീതിയിൽ റേഡിയോ സർജറികൾ നടത്തുന്നത് പരിഗണിച്ചാണ് അമൃത ആശുപത്രിയെ   ഇന്ത്യയിൽ ഐഎസ്ആർഎസ് കോഴ്സിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്തത്. റേഡിയോ സർജറിയുടെ മുന്നേറ്റങ്ങളും ഗവേഷണങ്ങളുമാണ് ഐഎസ്ആർഎസിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങൾ, വിവരങ്ങളുടെ കൈമാറ്റം എന്നിവയാണ് ഇത്തരം കോഴ്‌സുകളിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്.

എല്ലാ ആളുകൾക്കും താങ്ങാവുന്ന ചെലവിൽ ഏറ്റവും മികച്ച ആരോഗ്യപരിചരണം ലഭ്യമാക്കുകയെന്ന  അമ്മയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുകയെന്നതാണ് അമൃത ആശുപത്രിയുടെ ലക്ഷ്യമെന്ന് അമൃത ഹോസ്പിറ്റൽസ്  ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു, ‘ഗവേഷണം, ശാസ്ത്രാധിഷ്ഠിത സമീപനം എന്നിവയിലൂടെ സ്‌പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ ആണ് അമൃത അവതരിപ്പിച്ചത്.  മനുഷ്യരാശിക്കുള്ള അമൃതയുടെ സമ്മാനമാണ് റേഡിയോ സർജറി. ഇത്തരം നൂതനവും വിപുലവുമായ ചികിത്സ  രോഗികൾക്ക് നൽകാൻ കഴിയുന്നതിൽ  ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ദിവസങ്ങളായി നടക്കുന്ന ശിൽപശാല ആരോഗ്യവിദഗ്ധർക്ക് അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാനും ക്ലിനിക്കൽ കേസുകളെപ്പറ്റിയുള്ള  ചർച്ചകൾക്കുമുള്ള വേദിയാണ് ഒരുക്കുന്നത്

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago