മ്യൂസിയം ജനമൈത്രി യോഗം ഇന്നലെ (16-09-2023) കൂടി

മ്യൂസിയം ജനമൈത്രി പോലീസിന്‍റെ ജനമൈത്രി സുരക്ഷായോഗം ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ ഇന്നലെ (16-09-2023) വൈകുന്നേരം കൂടി. മ്യൂസിയംഎസ്.ഐ. ദിനേശ് ഡി.ഒ. യോഗം ഉദ്ഘാടനം ചെയ്തു. ഇ.വി.ആര്‍.എ. പ്രസിഡന്‍റ് ശ്യാംദാസ് എസ്.കെ. അദ്ധ്യക്ഷത വഹിച്ചു.

ജോയിന്‍റ്സെക്രട്ടറി ബിജു. എന്‍. നായര്‍ സ്വാഗതം പറഞ്ഞു.യോഗത്തില്‍ കൗണ്‍സിലര്‍മാരായ ശാസ്തമംഗലം മധുസൂദനന്‍നായര്‍, ജഗതി ഷീജാമധു, കുന്നുകുഴി മേരിപുഷ്പം, മ്യൂസിയം ബീറ്റ് ഓഫീസര്‍മാരായ ബിജു. എം.എസ്., സുജിത്ത് ട്രാഫിക് സിറ്റിഎസ്.ഐ. ഉദയകുമാര്‍, വാട്ടര്‍ അതോറിറ്റി എ.ഇ.മാരായ രഞ്ജു. ആര്‍., രോഹിത്. എസ്.വി., സ്വിവറേജ് എ.ഇ.മാരായ അജേഷ് ആര്‍.ജി.,രജില എസ്. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍മാരായ ഹരിശങ്കര്‍ എസ്., ബാബു. എ. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നീന. എ., ഷമ്മി ബി.എസ്., അനു. ജെ.എ., ശോഭന എസ്. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. റോഡിലെ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ജില്ലാകളക്ടറുടെ ഉത്തരവ് നടപ്പിലാക്കുന്നത് ഫോറസ്റ്റിന്‍റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടാകുന്നു, ഹരിതകര്‍മ്മസേന യൂസര്‍ഫീ കൈപ്പറ്റുന്നതിന് രസീത് നല്‍കുന്നില്ല, വാട്ടര്‍ അതോറിറ്റിയുടെ ബില്‍തുക അടക്കുന്ന സൈറ്റിന് സുരക്ഷിതത്വമില്ല-പേമെന്‍റ് കൃത്യമായിഅടക്കാനും കഴിയുന്നില്ല. പൊതുസ്ഥലങ്ങളിലെ പുകവലി ശല്യം കൂടി വരുന്നു, ബേക്കറി ജംഗ്ഷന്‍ സാനിഡു വിമണ്‍സ് കോളേജ് റോഡ്ഗതാഗതം ടുവേ ആക്കുക. തുടങ്ങിയ പൊതുപരാതികളാണ് അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചത്. ഇതെല്ലാം വകുപ്പുമേധാവികളുടെശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായി പരിഗണിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മറുപടി പറഞ്ഞു. ജോസ് ജനമൈത്രിഎസ്.എം.ആര്‍.എ. യോഗത്തിന് കൃതഞ്ജത പറഞ്ഞു.

Web Desk

Recent Posts

‘കളിക്കൂട്ടം 25’ ജില്ലാ പ്രീ സ്‌കൂൾ കലോത്സവം സമാപിച്ചു

തിരുവനന്തപുരം : ഇന്ത്യൻ മോണ്ടിസോറി അസോസിയേഷനും, മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സസ്ഫോർഡ് കിഡ്സും സംയുക്തമായി സംഘടിപ്പിച്ച ‘കളിക്കൂട്ടം…

13 hours ago

അമ്മ”ചിരി”ക്കായ് അമ്മദിനത്തിൽ സൗജന്യ ആകാശ യാത്ര

നമ്മുടെയെല്ലാം കൺകണ്ട ദൈവം എന്ന് പറയുന്നത് നമ്മുടെ അമ്മമാരാണല്ലേ. എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോ? ആവശ്യങ്ങൾ ഉണ്ടോ…

17 hours ago

തിരുവനന്തപുരം നന്തൻകോട് ഭാഗത്ത്‌ ഗതാഗത നിയന്ത്രണം

അറിയിപ്പ്..സ്വിവറേജ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് നന്ദന്‍കോട്-ദേവസ്വംബോര്‍ഡ് റോഡില്‍ സ്വരാജ് ഭവന് മുന്നില്‍ പണി നടക്കുന്നതിനാല്‍ 11.01.2025 മുതല്‍ പണി തീരുന്നതു വരെ…

3 days ago

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍നാട്ടുത്സവത്തിന്റെ നല്ലിടങ്ങളായികേരള ഫോക്‌ഫെസ്റ്റിവല്‍

കാടുവെട്ടിതെളിച്ചാണ് നാടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നാടിന്റെ സാമുഹിക ജീവിതം നിലനിറുത്താന്‍ മനുഷ്യന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് കലാരൂപങ്ങളും പാട്ടുകളും. ഇതൊരു വലിയ സാംസ്‌കാരിക…

3 days ago

മുഖ്യമന്ത്രിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങൾ

മുദ്ര ലോൺ, ഫ്രീ റീചാർജ്, ആധാർ കാർഡ് ലോൺ എന്നിങ്ങനെ മുഖ്യമന്ത്രിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങൾ. ഇത്തരത്തിൽ ഒരു…

3 days ago

സംസ്ഥാനത്തിന് 3,330 കോടി അനുവദിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് കെ. സുരേന്ദ്രൻ

പുതുവത്സരത്തിൽ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സർക്കാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതി…

3 days ago