നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിങ്ങളുടെ അടുത്തേയ്ക്ക് എത്തുന്നു

നവകേരള നിർമിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴുവർഷത്തിനിടെയുണ്ടായ വികസനമുന്നേറ്റങ്ങളെക്കുറിച്ച്‌ ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നു. സർക്കാർ ഇടപെടലുകളേക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും ജനങ്ങളുമായി സംവദിക്കാനും പൊതുസമൂഹത്തിന്റെ പ്രതികരണം അടുത്തറിയാനുമാണ്‌ പരിപാടി.നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ്‌ മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസ്സ് സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും ഉണ്ടാകും. നവംബർ 18ന് മഞ്ചേശ്വരത്താണ്‌ ആദ്യ പരിപാടി. പരിപാടിക്ക്‌ ഓരോ മണ്ഡലത്തിലും എംഎൽഎമാർ നേതൃത്വം വഹിക്കും. സെപ്‌തംബറിൽ സംഘാടകസമിതി രൂപീകരിക്കും.മണ്ഡലം സദസ്സിൽ സ്വാതന്ത്ര്യസമര സേനാനികൾ, മുതിർന്ന പൗരന്മാർ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി–- വർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, കലാകാരന്മാർ, സാമുദായിക സംഘടനകളിലെ നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ, കലാസാംസ്കാരിക സംഘടനകൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രത്യേകാതിഥികളായി പങ്കെടുക്കും. കലാപരിപാടികളും ഉണ്ടാകും. പരിപാടിയുടെ സംഘാടനത്തിന്‌ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്‌ണനാണ്‌ സംസ്ഥാനതല കോ–-ഓർഡിനേറ്റർ. ജില്ലകളിലെ ചുമതല വിവിധ മന്ത്രിമാർക്കാണ്‌. കലക്ടർമാർക്കാണ്‌ ജില്ലാ പരിപാടിയുടെ ചുമതല.

Web Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago