ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും തെരഞ്ഞെടുക്കപ്പെട്ട പത്ത് ആയുഷ് ആരോഗ്യസ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ദേശീയ ആയുഷ് മിഷന്റെ സഹകരണത്തോടെ എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. സംസ്ഥാനത്താകെ 150 ആയുഷ് കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ മികവ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയധികം ആരോഗ്യസ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിച്ച് വിലയിരുത്തല്‍ പ്രക്രിയയിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍നിന്നും കോര്‍പ്പറേഷനിലെ നേമം വാര്‍ഡും കാട്ടാക്കട, വിതുര, ഒറ്റശേഖരമംഗലം, അരുവിപ്പുറം, പുല്ലമ്പാറ, കഠിനംകുളം ഗ്രാമപഞ്ചായത്തുകളിലെ ആയുര്‍വേദ കേന്ദ്രങ്ങളും വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, ആനാട് ഗ്രാമപഞ്ചായത്തുകളിലെ ഹോമിയോപ്പതി കേന്ദ്രങ്ങളുമാണ് ആദ്യഘട്ടത്തില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവ.അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീസുരക്ഷ, ഔഷധഗുണമേന്മ, അണുബാധാനിയന്ത്രണം എന്നിവയുള്‍പ്പടെയുള്ള സേവന മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് എന്‍.എ.ബി.എച്ച്. അംഗീകാരം നല്‍കുന്നത്. എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കേന്ദ്രങ്ങളിലൂടെ ആയുഷ് കേന്ദ്രങ്ങളിലെ ഒ.പി.സേവനങ്ങള്‍, യോഗാപരിശീലനം, ജീവിതശൈലി രോഗ നിയന്ത്രണവും ചികിത്സയും, ഗര്‍ഭകാല-പ്രസവാനന്തര ആരോഗ്യ പരിരക്ഷ, ശിശുക്ഷേമ ആരോഗ്യ പരിരക്ഷ, കൗമാരക്കാര്‍ക്കുള്ള ബോധവത്കരണം, കൗണ്‍സലിങ്, വയോജന പരിപാലനം, മാനസികാരോഗ്യ പരിപാലനം തുടങ്ങിയ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. ആശാ വർക്കർമാരുടെ സേവനം കൂടി ഉറപ്പുവരുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…