ലഹരിക്കെതിരെ ബോധവത്കരണവുമായി ജില്ലാ സമൂഹ്യനീതി വകുപ്പ്

ലാവോജ് 2023 മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

ലഹരിക്കെതിരെ ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന പ്രചാരണപരിപാടികളുമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ലാവോജ് 2023 ഒക്ടോബർ 18 ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് പേരൂർക്കട ലോ അക്കാദമിയിലാണ് പരിപാടി നടക്കുന്നത്.നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ലോ കോളേജ്, ലോ അക്കാദമി ലീഗൽ എയ്ഡ് ക്ലിനിക്കുമായി സഹകരിച്ചാണ് ജില്ലാ സാമൂഹ്യനീതി വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.ഇരുചക്ര വാഹന റാലി,ഇന്റർ കോളേജ് ക്വിസ് മത്സരം,ഇന്റർ കോളേജ് സംവാദ മത്സരം, പാനൽ ചർച്ച,തീം ഡാൻസ് എന്നിവ ഇതിന്റെ ഭാഗമായി നടത്തും.പേരൂർക്കട മുതൽ വെള്ളയമ്പലം വരെയുള്ള ഇരുചക്രവാഹന റാലി രാവിലെ 9.30ന് വി.കെ.പ്രശാന്ത് എം.എൽ.എ ലോ അക്കാദമിക്ക് മുന്നിൽ ഫ്‌ളാഗ് ഓഫ് ചെയ്യും.ഒക്ടോബർ 26ന് നടക്കുന്ന സമാപന പരിപാടിയിൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസും മൊമന്റോയും ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ വിതരണം ചെയ്യും.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago