ലാവോജ് 2023 മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
ലഹരിക്കെതിരെ ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന പ്രചാരണപരിപാടികളുമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ലാവോജ് 2023 ഒക്ടോബർ 18 ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് പേരൂർക്കട ലോ അക്കാദമിയിലാണ് പരിപാടി നടക്കുന്നത്.നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ലോ കോളേജ്, ലോ അക്കാദമി ലീഗൽ എയ്ഡ് ക്ലിനിക്കുമായി സഹകരിച്ചാണ് ജില്ലാ സാമൂഹ്യനീതി വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.ഇരുചക്ര വാഹന റാലി,ഇന്റർ കോളേജ് ക്വിസ് മത്സരം,ഇന്റർ കോളേജ് സംവാദ മത്സരം, പാനൽ ചർച്ച,തീം ഡാൻസ് എന്നിവ ഇതിന്റെ ഭാഗമായി നടത്തും.പേരൂർക്കട മുതൽ വെള്ളയമ്പലം വരെയുള്ള ഇരുചക്രവാഹന റാലി രാവിലെ 9.30ന് വി.കെ.പ്രശാന്ത് എം.എൽ.എ ലോ അക്കാദമിക്ക് മുന്നിൽ ഫ്‌ളാഗ് ഓഫ് ചെയ്യും.ഒക്ടോബർ 26ന് നടക്കുന്ന സമാപന പരിപാടിയിൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസും മൊമന്റോയും ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ വിതരണം ചെയ്യും.