തിരുവനന്തപുരം നഗരസഭയുടെ യശസ്സ് വാനോളം ഉയര്‍ത്തി അഭിമാനമായി മാറിയ ഹരിതകര്‍മ്മസേനയെ ആദരിച്ചു. നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ കരുതിയ മോതിരം തിരികെ നല്‍കി മാതൃകയായ ഹരിതകര്‍മ്മസേനാംഗങ്ങളെ മേയര്‍ അനുമോദിച്ചു. വെങ്ങാനൂര്‍ സ്വദേശി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്നായിരുന്നു മോതിരം കളഞ്ഞുപോയത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യയുടേതായിരുന്നു മോതിരം. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യം വേര്‍തിരിക്കുന്നതിനിടെ മോതിരം കിട്ടുകയും വെങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലറുടെ സാന്നിദ്ധ്യത്തില്‍ മോതിരം ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. നഗരസഭയുടെയും ഹരിതകര്‍മ്മസേനയുടെയും അഭിമാനമായി മാറിയ ശാലിനിയെയും ടീമംഗങ്ങളായ സരിത.എം, പ്രഭ.എസ്, തങ്കമണി.കെ, ലീല.ഡി, ഷീജ.എല്‍, ഷിജിമോള്‍, അജിത.കെ.ആര്‍, ഉഷാകുമാരി, ബീനമോള്‍.ജി.എസ്, ഷീനാകുമാരി, ജിഷ.കെ.എസ് എന്നിവരെ മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടെത്തി അഭിനന്ദിച്ചു. ഹരിതകര്‍മ്മസേനയുടെ സത്യസന്ധമായ പ്രവര്‍ത്തനം നഗരസഭയ്ക്ക് അഭിമാനമാണെന്ന് മേയര്‍ പറഞ്ഞു. നഗരത്തിന്റെ ശുചിത്വ പരിപാലനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും തങ്ങളുടെ കര്‍മ്മമണ്ഡപത്തില്‍ മികവ് പുലര്‍ത്താന്‍ ഹരിതകര്‍മ്മസേനയ്ക്ക് കഴിയുന്നുവെന്ന് മേയര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ സിന്ധുവിജയന്‍, പനിയടിമ, നിസാമുദ്ദീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…