തിരുവനന്തപുരം: ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്‌സിക്കോളജിയുടെ (എപിഎഎംടി 2023) 21-ാമത് വാർഷിക വാർഷിക ശാസ്ത്രീയ സമ്മേളനം നവംബർ 10ന് സമാപിച്ചു. നവംബർ 7ന് ഹോട്ടൽ ഓബൈ താമരയിൽ ആരംഭിച്ച സമ്മേളനത്തിൽ കേരള സര്‍ക്കാര്‍ ഡിഎംഇ ഡോ തോമസ് മാത്യുവായിരുന്നു മുഖ്യാഥിതി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് & റിസർച്ച് ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ ഡോ മനോജൻ കെ കെ, തിരുവനന്തപുരം ജിജി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ ഷീജ ജി മനോജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം എച്ച്ഒഡി ഡോ ലിനു എം ശേഖറായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. നവംബര്‍ 6ന് കേരളത്തിൽ തന്നെ ആദ്യമായി ടോക്സിക്കോളജി സിമുലേഷൻ ഏകദിന ശില്പശാല ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യുഷണൽ സ്‌കിൽസ് ലാബിൽ അത്യാധുനിക സൗകര്യങ്ങളോടെ സംഘടിപ്പിച്ചു.
അക്യൂട്ട് ടോക്സിക്കോളജി കെയർ സമന്വയിപ്പിക്കുന്നതിൽ അത്യാഹിത വിഭാഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫ. മനോജൻ കെ.കെയും ആഗോള നെറ്റ്‌വർക്കിംഗിന്റെയും ഷെയറിംഗിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഡോ. ഷീജ ജി മനോജ് എന്നിവർ പ്രസംഗത്തിൽ പ്രതിപാദിച്ചു. എപിഎഎംടി2023 ഓർഗനൈസിങ് ചെയർപേഴ്സണും ചണ്ഡീഗഢിലെ പിജിഐഎംഇആർ ഹോസ്പിറ്റൽ അത്യാഹിത വിഭാഗം എച്ച്ഒഡിയുമായ പ്രൊഫ. ഡോ. ആശിഷ് ഭല്ല, എ.പി.എ.എം.ടി.യുടെ പ്രസിഡന്റ് ഡോ. ഹൊസൈൻ ഹസാനിയൻ, തിരുവന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ എച്ച്ഒഡി പ്രൊഫസർ ഡോ വിശ്വനാഥൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…