മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കായി ശബരീപീഠത്തിന് സമീപത്തായി സജ്ജീകരിച്ച സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിര്‍വഹിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റും, പത്തനംതിട്ട റിഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററും (പി ആര്‍ പി സി ) സംയുക്തമാണ് സൗജന്യ ക്ലിനിക്ക് നടത്തുന്നത്. പി ആര്‍ പി സി പ്രസിഡന്റ് ഹര്‍ഷകുമാര്‍, ചെയര്‍മാന്‍ കെ പി ഉദയഭാനു, ഗവേണിങ് മെമ്പര്‍ അഡ്വ.എസ്.മനോജ്, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. ഷാജഹാന്‍, ഐ എ പി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ശ്രീജിത്ത് നമ്പൂതിരി, പത്തനംതിട്ട കണ്‍വീനര്‍ ഡോ. നിഷാദ് എസ്, അഡ്വ.എസ്. ഷാജഹാന്‍, ഡോ.ഹരി, ഡോ.വിശാല്‍ജോണ്‍സണ്‍, ഡോ.ജിം ഗോപാലകൃഷ്ണന്‍, ഡോ.ബൈജു ജയകുമാര്‍, ഡോ.വിനോദ്, വി പി രാജശേഖരന്‍ നായര്‍, നാഗരാജു, എന്നിവര്‍ പങ്കെടുത്തു.
മല കയറിവരുന്ന അയ്യപ്പഭക്തര്‍ക്ക് കൂടുതലായി അനുഭവപ്പെടുന്ന പേശി വേദന, സന്ധി വേദന, പേശി വലിവ് തുടങ്ങിയ വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ സുഖപ്പെടുത്തുന്ന രീതിയിലുള്ള സൗകര്യങ്ങളാണുള്ളത്.8 മുതല്‍ വൈകുന്നേരം 5 വരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.നിലവില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഉള്‍പ്പെടെ ആറ് ഫിസിയോതെറാപ്പിസ്റ്റുകളാണ് ഇവിടെ ഉള്ളത്.
തലശ്ശേരി: ട്രിവാൺഡ്രം റോയൽസ് , കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ…
തിരുവനന്തപുരം: കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ്…
കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ. തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള…
കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു.…
ഗുരുവായൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.10,000…
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ…