എജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും എൻഎസ്എസും സരസ്വതി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച പാദസ്പർശം, പ്രമേഹ പാദനിർണയ ക്യാംപ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രമേഹത്തെ അതിജീവിക്കാന്‍ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജീവിതശൈലി രോഗങ്ങളെ നിരന്തരം നീരിക്ഷിച്ച് അതീജിവിക്കാൻ ഉതകുന്ന വിവിധ ആരോഗ്യപരിപാടികളും പദ്ധതികളും കേന്ദ്രസർക്കാർ നടത്തിവരുന്നുണ്ട്. ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഒരു നിശബ്ദകൊലയാളിയായ പ്രമേഹത്തെ നേരിടാൻ ഒത്തൊരുമിച്ചുള്ള പ്രയത്നങ്ങൾ ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പരിപാടിയോട് കൈകോർത്ത എൻഎസ്എസിനേയും ഗ്ലോബൽ ഗിവേഴ്സ് ഫൌണ്ടേഷനേയും കേന്ദ്രമന്ത്രി അനുമോദിച്ചു. രാജ്യത്തെ യുവശക്തിയിലാണ് തന്‍റെ പ്രതീക്ഷയെന്ന് ആവര്‍ത്തിച്ചു പറയുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ യുവശക്തിയുടെ പ്രതീകമാണ് എൻഎസ്എസ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച MY BHARAT അടക്കമുള്ള പോർട്ടലുകളേക്കുറിച്ചും കേന്ദ്രമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…