Categories: HEALTHKERALANEWS

ആരോഗ്യ കേരളത്തില്‍ നിന്നും കുഷ്ഠരോഗം പൂര്‍ണ്ണമായും മാറിയോ? പ്രിയ എസ് പൈ എഴുതിയ ലേഖനം വായിക്കാം

കുഷ്ഠരോഗം കേരളത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയവർ ആയിരുന്നു നമ്മളേവരും. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അഥവാ കണ്ടുപിടിച്ചിരിക്കുന്നത്. രണ്ടു കുട്ടികൾ ഉൾപ്പെടെ ഇരുപത് കേസ് ആണ് ആലപ്പുഴ മാത്രം. കേരളത്തിൽ കൂടുതലാണ്…ജാഗ്രത നിർദ്ദേശം പാലിക്കുക.

മൈക്രോ ബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖമാണ് ലെപ്രസി.ഈ ബാക്ടീരിയ ഉള്ളിൽ ചെന്നാൽ അതിൻ്റെ ഇങ്ക്യൂബേഷൻ പിരീഡ് 3-5years ആണ്. അത് കൊണ്ട് തന്നെ ട്രീറ്റ്മെൻ്റ് ചെയ്യുമ്പോഴേക്കും രോഗാവസ്ഥ തുടങ്ങി കഴിഞ്ഞിരിക്കും.

ശരീരത്തിൽ ഉള്ള ചുമന്ന പാടുകൾ, തടിപ്പുകൾ, ഒക്കെ നിസ്സാരമായി കളയാതെ ഇരിക്കുക. പാടുകളിൽ സ്പർശന ശേഷി ഇല്ലാത്ത അവസ്ഥ ആയിരിക്കും. എന്നിരുന്നാൽ തന്നെയും മുഖത്ത് ഇതേ അവസ്ഥയിൽ ഉള്ള പാടുകൾ ആണെങ്കിലും അവിടം sensational organs കൂടുതൽ ഉള്ളതിനാൽ സ്പർശന ശേഷി ഉണ്ടാകും. ഈ അസുഖത്തിൻ്റ ലക്ഷണമായ ചുമന്നതോ തടിച്ചതോ ആയ പാടിൽ ചൊറിച്ചിലോ വേദനയോ ഉണ്ടായിരിക്കില്ല. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായുവിലൂടെ പകരുന്ന അസുഖമാണെങ്കിലും സമ്പർക്കത്തിലൂടെയും രോഗം പകരാം. കൃത്യമായ മരുന്നുകൾ ഉണ്ട്. അതിനെ MDT അഥവാ Multy Drug Therapy എന്ന് പറയുന്നു. ആറു മാസം മുതൽ പന്ത്രണ്ട് മാസക്കാലം വരെ കഴിക്കേണ്ടുന്ന മരുന്നാണ്. രോഗം മൂർച്ഛിക്കാൻ തുടങ്ങുമ്പോഴാണ് കൈവിരൽ മടങ്ങുക. ആദ്യം ചെറുവിരൽ, മോതിരവിരൽ എന്നിവയാണ് പിന്നെ പതുക്കെ ബാക്കി ഉള്ളതും. കാൽപ്പത്തിയിലും കൈപ്പത്തിയിലും സ്പർശനശേഷിയില്ലാതെ വ്രണങ്ങൾ ഉണ്ടാകും. ചിലർക്ക് കൺപോളകൾ അടയ്ക്കാൻ പറ്റില്ല.

നമുക്ക് ഇപ്പൊ ചെയ്യാൻ പറ്റുന്നത്.

കുട്ടികളുടെ ദേഹപരിശോധന നടത്തുക, നമ്മുടെ ദേഹത്തും ഏതെങ്കിലും തരത്തിലുള്ള പാടുകൾ ഉണ്ടെങ്കിലും നിസ്സാരവത്കരിക്കാതെ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചേരുക (കാണാമറയത്തും ആകാം, തലയിൽ വരെ നോക്കുക) എൻ്റെ അപേക്ഷയായി കണക്കാക്കുക. രോഗ നിർണയം നടത്തുക. പോസിറ്റീവ് ആണെങ്കിൽ പേടിക്കാതെ ആറു മാസം മുതൽ പന്ത്രണ്ട് മാസം വരെയുള്ള മരുന്നുകൾ കഴിക്കുക.

രോഗം പൂർണ്ണമായി മാറ്റുക..🙏

ആർക്കും ഒരസുഖവും വരാതെ ഇരിക്കട്ടെ.

ഏവർക്കും നല്ല ആരോഗ്യം കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ട് 🙏🙏🙏

പ്രിയ. എസ്. പൈ.

News Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

2 hours ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

8 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

9 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

9 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

10 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago