മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല ജാഗ്രതാ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾ ആണ് ലഹരി മാഫിയയുടെ പ്രധാന ഉന്നം. ഇത് മനസിലാക്കി വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ സമൂഹം നൽകണം. സമൂഹത്തിന്റെ ജാഗ്രത വിദ്യാലയങ്ങൾക്കുണ്ടാകണം.

സംസ്ഥാനത്ത് ജൂൺ 3 ന് സ്‌കൂളുകൾ തുറക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ടും അക്കാദമിക വർഷം മുഴുവനായും നിരവധി പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ്
ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്.
ഇതിലേറ്റവും സുപ്രധാനമായ പദ്ധതി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്.
ഈ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം മെയ് 4 ന് ചേരുകയുണ്ടായി. കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങൾക്ക് ഉപരിയായി അതി ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് യോഗത്തിൽ തീരുമാനമായത്.

ലഹരി വിരുദ്ധ ക്യാംപയിൻ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യം വെച്ചിട്ടുള്ള പ്രവർത്തന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ശാക്തീകരണം, അവബോധം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും.സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്.

സ്‌കൂൾ തലത്തിൽ നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ, വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ എല്ലാ വിദ്യാലയങ്ങൾക്കും നൽകിയിട്ടുണ്ട്.
ലഹരി വിരുദ്ധ ബോധവൽക്കരണത്തോടൊപ്പം കുട്ടികളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
ലഹരി വസ്തുക്കൾ സ്‌കൂൾ ക്യാമ്പസിലേക്ക് എത്തുന്നതിനെതിരെ ജാഗ്രത പുലർത്തുന്നതിന് രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷകർത്തൃ ഗ്രൂപ്പുകൾ ചേരുമെന്നും മന്ത്രി അറിയിച്ചു.

നേമം മണ്ഡലത്തിലെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ഉടൻ നടപ്പാക്കും. മെയ്‌ 24 ന് പ്രധാന ജംഗ്ഷനുകളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. മെയ് 25ന് വൈകുന്നേരം 4 30 മുതൽ എസ്റ്റേറ്റ് ജംഗ്ഷൻ തൊട്ട് പഴയ കാരയ്ക്കാ മണ്ഡപം വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര ഉണ്ടാകും. മെയ് 26 തൊട്ട് വാർഡ്തല ജാഗ്രതാ സമിതികൾ യോഗം ചേരും.മെയ്‌ 26 ന് പാപ്പനംകോട്, 27 ന് എസ്റ്റേറ്റ്,28 ന് നേമം,
29 ന് പൊന്നുമംഗലം, 30 ന് മേലാങ്കോട് എന്നിവിടങ്ങളിൽ ജാഗ്രതാ സമിതി യോഗങ്ങൾ ഉണ്ടാകും. യോഗത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷ ആയിരുന്നു. ഡി സി പി നിധിൻ രാജ് ഐ പി എസ്,എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി ബാലചന്ദ്രൻ തുടങ്ങിയവരും വാർഡ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു.

News Desk

Recent Posts

വി. ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…

3 days ago

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

3 weeks ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

3 weeks ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

3 weeks ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

3 weeks ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

4 weeks ago