തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്ത്  യു എസ് ടി

തിരുവനന്തപുരം, ആഗസ്ത് 27, 2024:തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന പ്രശസ്തമായ ഗവണ്മന്റ്റ് വിമൻ ആൻഡ് ചൈൽഡ് ആശുപത്രിക്ക് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) പരിപാടികളുടെ ഭാഗമായി ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി. ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഒരു ഐ എഫ് ബി 10-കിലോ വാഷിംഗ് മെഷീൻ, വാട്ടർ ഡിസ്പെൻസർ, നാല് സീറ്റുകളുള്ള രണ്ട് എയർപോർട്ട് കസേരകൾ, രണ്ട് കാങ്കരൂ കസേരകൾ എന്നിവ കമ്പനി ആശുപത്രിക്കു കൈമാറി.

1914-ൽ സ്ഥാപിതമായ, സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കേരളത്തിലെ പ്രധാന ആശുപത്രികളിൽ ഒന്നാണ്. പ്രതിമാസം 350 പ്രസവങ്ങൾ എന്ന റെക്കോർഡുള്ള ഈ ആശുപത്രിയിൽ 428 രോഗികളെ കിടത്തിച്ചികിത്സയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്.

ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് യു എസ് ടി ഉദ്യോഗസ്ഥർ അവശ്യ ഉപകരണങ്ങൾ കൈമാറി. കൈമാറ്റ ചടങ്ങിൽ യു.എസ്.ടി യിൽ നിന്ന് തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശിൽപ മേനോൻ; സിഎസ്ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ; പിആർ ആൻഡ് മാർക്കറ്റിംഗ് കേരള ലീഡ് റോഷ്‌നി ദാസ് എന്നിവർ സന്നിഹിതരായിരുന്നു. തൈക്കാട് ഗവണ്മന്റ്റ് വിമൻ ആൻഡ് ചൈൽഡ് ആശുപത്രി സൂപ്രണ്ട് ഡോ. ശാന്ത കെ;  ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സ്വപ്നകുമാരി;  എച്ഛ് ഒ ഡി ഡോ. ബെന്നറ്റ് സൈലം; കൺസൾട്ടൻ്റ്  ഡോ. സജി ഡേവിഡ്; ജൂനിയർ കൺസൾട്ടന്റ്റ് ഡോ. റീന ജെ. സത്യൻ; ആർഎംഒ ഡോ. ശ്രീകല; നഴ്‌സിംഗ് സൂപ്രണ്ട് സ്‌നേഹലത;  ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ആനന്ദവല്ലി;  പിആർഒ ഗിരിശങ്കർ; എച്ച്ഐസിഎൻ ഷംലാമാലിക്; എസ്എൻസിയു നഴ്‌സിംഗ് ഓഫീസർ ദീപ തുടങ്ങിയവർ പങ്കെടുത്തു. യു എസ് ടി സി എസ് ആർ അംബാസഡർ സോഫി ജാനറ്റാണ് ആശുപത്രിക്കുള്ള സിഎസ്ആർ പദ്ധതി ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്തത്. 

“തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെച്ചപ്പെട്ട രോഗീപരിചരണത്തിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് പരിമിതികൾ നേരിട്ടിരുന്ന സാഹചര്യത്തിൽ, സഹായത്തിനായി യു എസ് ടി യെ സമീപിച്ചിരുന്നു. യു എസ് ടി യിലെ  സി എസ് ആർ ടീം, എല്ലായ്‌പ്പോഴും എന്ന പോലെ, ഇടപെടൽ നടത്തുകയും, ആവശ്യമായ ഉപകരണങ്ങൾ വാങ്ങി കൈമാറുകയും ചെയ്തു. കമ്പനിയുടെ സിഎസ്ആർ ടീമിൻ്റെ ശ്രദ്ധാ മേഖലകളിലൊന്ന് സ്ത്രീകളും കുട്ടികളുമാണ്. യു എസ് ടിക്ക് എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു എന്നതിൽ അതിയായ സന്തോഷമുണ്ട്,” യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ പറഞ്ഞു.

യു എസ്‌ ടിയുടെ സി എസ് ആർ സംരംഭങ്ങൾ നിരവധി ആശുപത്രികളിലേക്കും ആരോഗ്യ സേവനദാതാക്കളിലേക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നത്തിനായുള്ള നടപടികൾ കൈക്കൊണ്ടു വരികയാണ്.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

13 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

19 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago