തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ ദുരന്തമാണെന്ന് ഹോമിയോ മെഡിക്കൽ കൊളേജ് മുൻ പ്രൊഫസർ ഡോ. ജോസ് ഐസക് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഭൂരിഭാഗം പേർക്കും വൻകുടൽ കാൻസർ, ഗ്യാസ്ട്രിക് ഡിസോർഡേഴ്സ്,
ജീവിതശൈലി – ഉപാപചയ വൈകല്യങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണെന്നും അതിനാൽ പരമ്പരാഗത ഭക്ഷണശൈലികൾ ശീലിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് തിരുവല്ലം എയ്സ് എഞ്ചിനീയറിംഗ് കോളെജിൽ കേരള സ്റ്റേറ്റ് ഹെൽത്ത് സർവീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഫറൂഖ് സയ്യിദ് അദ്ധ്യക്ഷനായിരുന്നു. ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണർ സി.വി ജയകുമാർ മുഖ്യ അതിഥിയായിരുന്നു. ജില്ലാ എഡ്യൂക്കേഷൻ അൻ്റ് മാസ്സ് മീഡിയ ഓഫീസറും ഡി എം ഒ യുമായ പമീല. ബി എന്നിവർ ഭക്ഷ്യസുരക്ഷാ സന്ദേശം നൽകി. ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.ഗോപിക എസ്. ലാൽ ഭക്ഷ്യ സുരക്ഷ ക്ലാസ് നയിച്ചു.
വിഴിഞ്ഞം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സുനിൽ ആർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.സെമിനാറിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ ഫിലിം പ്രദർശനവും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നടന്നു.
നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ…
തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ ടോസ് ബാഡ്മിൻ്റൺ അക്കാദമി യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ജൂനിയർ…
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ…
ചടങ്ങിന്റെ ഉദ്ഘാടനം മലയാള ചലച്ചിത്ര നടനും താര സംഘടന 'അമ്മ' യുടെ വൈസ് പ്രസിഡന്റ് ജയന് ചേര്ത്തല നിര്വഹിച്ചു. ചടങ്ങില്…
തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും; നൂതന ഉത്പന്നവുമായി കേരള കമ്പനി ചിൽട്ടൻ @ 68 ശതമാനം വൈദ്യുതി ലാഭം കൊച്ചി:…
ലോക എയ്ഡ്സ് ദിനമായ ഇന്ന് എച്ച്എല്എല് ലൈഫ്കെയര് ലിമിറ്റഡ് സി&എംഡി (ഇന്ചാര്ജ്) ഡോ. അനിത തമ്പി ചുവന്ന റിബ്ബണ് മരത്തില്…