ഐ പി ആമുൻഗണനാ റേഷൻ കാർഡുകൾ അർഹതയുള്ളവരുടെ കൈകളിൽ എത്തണം: മന്ത്രി ജി.ആർ അനിൽ

അർഹതയുള്ളവരുടെ കൈകളിൽ മുൻഗണനാ റേഷൻ കാർഡുകൾ എത്തണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. 39,000 മുൻഗണനാ(പിഎച്ച്എച്ച് ) റേഷൻ കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം പോത്തൻകോട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ എല്ലാവർക്കും സ്വന്തമായി റേഷൻകാർഡ് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ 148 ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകടകൾ എത്തുന്നുണ്ട്. അർഹതപ്പെട്ട എല്ലാ പട്ടികജാതി -പട്ടിക വർഗ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അനർഹർ കൈവശം വച്ചിരുന്ന 1.72 ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തതിലൂടെ 17 കോടി രൂപ പിഴ ഇനത്തിൽ ഖജനാവിലെത്തിയെന്നും മന്ത്രി പറഞ്ഞു.

പോത്തൻകോട്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 50 കുടുംബങ്ങൾക്കാണ് മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തത്.

പോത്തൻകോട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു. വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കാർത്തിക, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ. കെ, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി തുടങ്ങിയവർ പങ്കെടുത്തു.

Web Desk

Recent Posts

ആശുപത്രി മാലിന്യം ഇനി മണ്ണാക്കി മാറ്റാം: ലോകശ്രദ്ധയാകർഷിച്ച സാങ്കേതികവിദ്യയുമായി സി.എസ്.ഐ.ആർ-നിസ്റ്റും ബയോ വസ്‌തും സൊല്യൂഷൻസും

തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…

2 hours ago

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം- മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…

20 hours ago

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം

മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…

22 hours ago

വിനോദ- വിജ്ഞാന ഉത്സവത്തിന് കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് 28 ന് കൊടിയേറും

കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…

22 hours ago

നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: ടി ഷര്‍ട്ട് പുറത്തിറക്കി

കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം…

22 hours ago

രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച; രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…

22 hours ago