EDUCATION

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം നേരിട്ടറിയാൻ ഫിൻലാൻഡ് സംഘം എത്തിച്ചേർന്നു

കേരളത്തിന്റെ അതിഥികളായി ഫിൻലാന്റ് വിദ്യാഭ്യാസ സംഘം തലസ്ഥാനത്തെത്തി.
64 -ാമത് കായികോത്സവ മേളയുടെ പവലിയനിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുമായി സൗഹൃദം പങ്കിട്ടു. സംസ്ഥാനം നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ മാതൃകകൾ പഠിക്കാനും നേരിട്ട് അറിയുന്നതിനുമായി വിദ്യാഭ്യാസ മാതൃകകളിൽ ലോകനിലവാരം പുലർത്തി പ്രഥമ സ്ഥാനം കരസ്ഥമാക്കി വരുന്ന ഫിൻലാന്റ് വിദ്യാഭ്യാസ സംഘം എത്തിയത്.

മുഖ്യമന്ത്രിയും സംഘവും ഫിൻലൻ്റ് സന്ദർശിച്ചതിൻ്റെ ഭാഗമായുള്ള തുടർ ചർച്ചകൾക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് മുതൽ 8-ാം തീയ്യതി വരെ സംഘം സംസ്ഥാനത്ത് ഉണ്ടാകും, കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ പ്രീ പ്രൈമറി വിദ്യാഭ്യാസം, ഗണിത, ശാസ്ത്ര പഠനരീതികൾ ,ടീച്ചർ ട്രെയിനിംഗ്, മൂല്യനിർണയ രീതികൾ, ഗവേഷണ സഹകരണ സാധ്യതകൾ, തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഏജൻസികളുമായും സംഘം ചർച്ചകൾ നടത്തും. സംസ്ഥാന സർക്കാരിൻറെ പ്രത്യേക അതിഥികളായി ഫിൻലാൻഡ് അംബാസിഡറിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ഫിൻലാന്റ് വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ഉള്ളത്.

മുഖ്യമന്ത്രി ,പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരെ സന്ദർശിക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളിൽ നേരിട്ട് എത്തി വികസന മാതൃകകളിൽ സംവദിക്കുകയും ചെയ്യും. ഔദ്യോഗിക സന്ദർശന ദിനമായ അഞ്ചാം തീയതി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ,ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ എന്നിവരുടെ ഓഫീസുകളിൽ സന്ദർശനം നടത്തും .
പൊതുവിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തും.
ഡിസംബർ 6ന് പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി തലം വരെ സർവ്വതോന്മുഖമായ ഇടപെടൽ നടത്തിവരുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന ഓഫീസിലാണ് സംഘമെത്തുക.
തുടർന്ന് കേന്ദ്രാവിഷ്കൃത പദ്ധതി പ്രവർത്തനങ്ങളുടെ നടപ്പിലാക്കൽ സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന പഠന ഗവേഷണ കൗൺസിൽ ആസ്ഥാനത്തും ചാനലിലും സന്ദർശനം നടത്തുന്ന സംഘം കേരള മാതൃകകൾ നേരിട്ടറിയും. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ഫില്ലാണ്ട് സംഘം സംസ്ഥാന ആസൂത്രണ ബോർഡും സന്ദർശിക്കും .പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒരുക്കുന്ന കലാ-സാംസ്കാരിക സായാഹ്നത്തിലും അതിഥി സൽക്കാരത്തിലും സംഘം പങ്കെടുക്കും. എട്ടാം തീയതി സംസ്ഥാന ഭരണ തലവൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുന്ന ഫിൻലാന്റ് സംഘം സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ വികസന മാതൃകകൾ സംബന്ധിച്ച് ആശയവിനിമയവും ചർച്ചയും നടത്തും. തൊട്ടടുത്ത ദിവസം സന്ദർശനം പൂർത്തിയാക്കി മടങ്ങുകയും ചെയ്യും.

News Desk

Recent Posts

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

1 week ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

1 week ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

1 week ago

തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനം: കേരള പോലീസ് അസോസിയേഷൻ

ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…

3 weeks ago

മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ

*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…

3 weeks ago

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും

                                                                                                                                                                          തിരുവനന്തപുരം :  ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ  നടക്കുന്ന ലോക യൂത്ത് ലീഗ്…

3 weeks ago