GOVERNANCE

തിരുവനന്തപുരം നഗരസഭയും റഷ്യയിലെ Novgorod നഗരസഭയും തമ്മിലെ സഹകരണ ചർച്ച

തിരുവനന്തപുരം നഗരസഭയും റഷ്യയിലെ Novgorod നഗരസഭയും തമ്മിലുള്ള സഹകരണ പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ ഇന്ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്നു. സാംസ്കാരികമായും പൈതൃകപരമായും വളരെ പ്രത്യേകതകളുള്ള രണ്ട് നഗരങ്ങളാണ് റഷ്യയിലെ Novgorod നഗരവും തിരുവനന്തപുരവും. സാംസ്കാരിക പൈതൃകവും ടൂറിസത്തിൻറെ സാധ്യതകളും ആധുനിക സാങ്കേതിക വ്യവസായങ്ങളുടെ സാധ്യതകളും ഇരുനഗരങ്ങളെയും സഹകരണത്തിൻറെ ഭാഗമാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. യുനസ്കോയുടെ സംരക്ഷണ പാരമ്പര്യമുള്ള റഷ്യയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു തുറമുഖനഗരമാണ് ഇത്. സിറ്റി മേയർ Aleksandr Rozbaum യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ, Yuryborovikov ഡെപ്യൂട്ടി ചെയർമാൻ Maleko Llya Sergeevich എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തിരുവനന്തപുരത്തുള്ള റഷ്യൻ കോൺസുലേറ്റിൻറെ ആഭിമുഖ്യത്തിലാണ് ഈ ചർച്ച സംഘടിപ്പിച്ചത്. ആരോഗ്യ മേഖലയിലും മാലിന്യ സംസ്കരണത്തിലും പൈതൃക സംസ്കരണത്തിലും ടൂറിസം വികസനത്തിലും ഇരുനഗരങ്ങളുടെയും സാധ്യതകൾ പദ്ധതിയിലൂടെ മെച്ചപ്പെടുത്താൻ സാധിക്കും. കൌൺസിൽ ഈ പദ്ധതി അംഗീകരിച്ച് സംസ്ഥാന സർക്കാരിൻറെയും കേന്ദ്ര സർക്കാരിൻറെയും അനുമതിയോടുകൂടി നടപ്പിലാക്കുന്നതോടുകൂടി തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയും.

News Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

14 hours ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago