കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃക: വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്

കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നന്നായി പോകുന്ന പാസ്പോർട്ട് ഓഫീസ് പ്രവർത്തനമാണ് കേരളത്തിലുള്ളത്. കേരളത്തിലെ പാസ്പോർട്ട് ഓഫീസുകളുടെ പ്രവർത്തനം, ഏകോപനം എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ചകൾ നടത്തി. അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഏറ്റവും കുറവുള്ള പാസ്പോർട്ട് ഓഫീസുകൾ കേരളത്തിലാണെന്ന് ഔസഫ് സയിദ് പറഞ്ഞു. ഇവിടുത്തെ പോലീസ് സംവിധാനവും പാസ്പോർട്ട് ഓഫീസുകളും തമ്മിൽ നല്ല സഹകരണമുണ്ട്.കേരളത്തിലെ ഔദ്യോഗിക ഏജൻസികൾ വഴി വിദേശത്തേക്ക് പോകുന്നവർ ചൂഷണം നേരിടുന്നില്ല. കേരളത്തിന് നോർക്ക, ഒഡെപെക് തുടങ്ങിയ ഏജൻസികൾ ഉള്ളതുകൊണ്ട് ചൂഷണം തടയാനാവുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് അത്തരത്തിലുള്ള ഏജൻസികൾ ഇല്ല. എന്നാൽ സ്വകാര്യ കമ്പനികൾ വഴി പോകുന്നവർ ഇന്ന് പലയിടത്തും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

സ്വകാര്യമേഖലയിലുള്ള ചൂഷണം തടയാൻ രണ്ട് സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഔസഫ് സയ്യിദ് പറഞ്ഞു. കേരളത്തിലെ നോർക്ക റൂട്ട്സ് മാതൃകയാണ്. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലോകകേരള സഭയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. പുതുമയുള്ള ജനാധിപത്യ സ്ഥാപനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ നൂതനമായി കേരളം തുടങ്ങിയ സംവിധാനമാന്നിതെന്ന് ഔസഫ് സയിദ് അഭിപ്രായപ്പെടുകയും സ്വാഗതം ചെയ്യുകയും ചെയ്തു. വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയാണ് ഔസഫ് സയ്യിദ്. ഓവർസീസ് ഇന്ത്യൻ അഫയേഴ്സ്, പാസ്പോർട്ട്, വീസ എന്നീ കാര്യങ്ങൾ അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന ചീഫ് പാസ്പോർട്ട് ഓഫീസർ ടി. ആംസ്ട്രോംഗ്, കേരളത്തിലെ റീജിണൽ പാസ്പോർട്ട് ഓഫീസർമാർ, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എന്നിവരും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ വേണു. വി , ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, നോർക്ക സെക്രട്ടറി സുമൻ ബില്ല , നോർക്ക സി. ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Web Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago