സ്തുതിപാഠകരില്ലാതെ
പ്രതികൂലികൾ ചൂഴവേ
ഗതികെട്ടുഴലുമ്പോഴേമതിയിൽ
ത്തെളിയൂ സ്വയം.
തിരുവായ്ക്ക് എതിർ വായില്ല എന്ന് സദാ ഓർത്തുകൊണ്ട്, അങ്ങനെതന്നെ സർ, ആട്ടെ സർ, സാറു പറയുന്നതാണു ശരി, മറ്റാർക്കും കാര്യങ്ങളുടെ കിടപ്പു പിടികിട്ടീട്ടില്ല, എന്നൊക്കെ ഇടതടവില്ലാതെ മൊഴിഞ്ഞുകൊണ്ടിരിക്കുന്നവരാണ് സ്തുതിപാഠകർ; പണ്ടത്തെ രീതിയിലാണെങ്കിൽ ‘ജയ ജയ നാഗകേതനാ’ എന്നു പാടുന്നവർ; ഇന്നത്തെ മട്ടിലാണെങ്കിൽ “ഗോപാലകൃഷ്ണാ! നേതാവേ! ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലേ“- വിളിക്കാർ. ഇക്കൂട്ടർ നല്ല മനസ്സുറപ്പില്ലാത്തവരെ കടപുഴക്കിക്കളയും. അവർ വർണിക്കും മട്ടിലുള്ള ധീരശൂരപരാക്രമിയാണ് താൻ എന്ന് അത്തരം കഥാപാത്രങ്ങൾ ധരിച്ചു വശാവും. എന്നാൽ തന്നെത്താനറിവിന്ന്, സ്വയം മനസ്സിലാവാൻ യഥാർഥത്തിൽ ഉപകരിക്കുക പ്രതികൂലാഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്; അത്രത്തോളം പോയില്ലെങ്കിലും ഇന്നിന്ന കാരണങ്ങളാൽ ഞാൻ വിയോജിക്കുന്നു എന്നു വെട്ടിത്തുറന്നു പറയുന്നവർ തന്നെ. നമുക്കു മുന്നിൽപ്പിടിച്ചിരിക്കുന്ന കണ്ണാടിപോലെയാണ് അവരുടെ നില. നമുക്ക് യഥാർഥത്തിലുള്ള വൈകല്യങ്ങൾ ഇന്നിന്നവയാനെന്ന് പ്രതികൂലികളുടെ അഭിപ്രായങ്ങളിൽനിന്നറിയാം. അവ ഒഴിവാക്കിയാൽ നമുക്ക് മുന്നേറാനാവശ്യമായ കരുത്തു കൂടും. ചൂഴവേ = ചുറ്റും അണിനിരക്കുമ്പോൾ. മതി = ബുദ്ധി. സ്വയം തെളിയൂ = സ്വന്തം തനിമ വ്യക്തമാവുകയുള്ളൂ.
ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ നായര്‍
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…