തിരുവനന്തപുരം : ബഹ്റൈൻ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന പത്രപ്രവർത്തകനായ നൗഷാദ് മഞ്ഞപ്പാറയെ ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ പുരസ്കാരം നൽകി ആദരിച്ചു . ഖുബൂസ്, യാത്രകൾ പറഞ്ഞ ഹൃദയകഥകൾ എന്നീ പുസ്തകങ്ങൾ രചിച്ച നൗഷാദ് മഞ്ഞപ്പാറക്ക് ഐ എ എഫ് സിയുടെ പുരസ്കാരം സ്പീക്കർ എ.എൻ ഷംഷീർ നൽകുകയുണ്ടായി.
ചടങ്ങിൽ സെക്രട്ടറി ജനറൽ മുഹമ്മദ് ബഷീർ ബാബു അധ്യക്ഷത വഹിച്ചു . വിദേശ മലയാളികൾ കേരളത്തിലെ നട്ടെല്ല് ആണെന്നും ഇവിടുത്തെ വികസന പ്രവർത്തനങ്ങളിൽ അവർ മുൻപന്തിയിൽ ആണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു . അഡ്വ. ഷബീന റഹീം, എസ്.കമാലുദ്ദീൻ , നസറുള്ള നൗഷാദ് , ഹാരിസ് തടിക്കാട് , പ്രദീപ് മധു തുടങ്ങിയവർ പങ്കെടുത് സംസാരിച്ചു . എം.മുഹമ്മദ് മാഹിൻ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…