ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒഡെപെക്; ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി
ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒഡെപെക്. കേരളത്തിലെത്തിയ ഫെഡറൽ ഗവർമെന്റ് ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.
മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ഇന്നലെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കൂടുതൽ ചർച്ചകൾക്കായി ജർമ്മനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രിയെ ജർമ്മനിയിലേക്ക് ക്ഷണിച്ചു.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ‘വർക്ക് -ഇൻ ഹെൽത്ത് , ജർമനി. ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേർന്നുള്ള പങ്കാളിത്തം മുഖേന നഴ്‌സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്‌സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്‌ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .
തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സൗരഭ് ജയിൻ ഐ എ എസ്,സംസ്ഥാന ലേബർ കമ്മീഷണർ ഡോ.കെ.വാസുകി ഐഎഎസ്, എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ.വീണ എൻ.മാധവൻ ഐഎഎസ്, ഒഡെപെക് ചെയർമാൻ അഡ്വ. എ. പി അനിൽകുമാർ, എം. ഡി അനൂപ് കെ എ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…
ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…
*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…
തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ്…