അദ്ഭുതങ്ങളുടെ വിസ്മയലോകം: കല്‍ക്കിയുടെ ട്രെയിലര്‍ എത്തി

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കല്‍ക്കിയുടെ ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. അദ്ഭുതങ്ങളുടെ വിസ്മയലോകം തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. 3 മിനിറ്റ് നീളമുള്ള ട്രയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഫ് ബച്ചന്‍,ദീപിക പദുകോണ്‍,ശോഭന, ദിഷ പട്ടാണി തുടങ്ങിയവര്‍ എത്തുന്നു. ഭീകര വില്ലനായി ഒരു വൃദ്ധന്‍റെ രൂപഭാവത്തോടെ കമല്‍ഹാസന്‍ ട്രയിലറിനൊടുവില്‍ പ്രത്യക്ഷപ്പെടുന്നു.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 600 കോടി എന്ന വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്‍റെ ടീസറും മേകിംഗ് വീഡിയോയും പുറത്ത് വിട്ടിരുന്നു.

ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

News Desk

Recent Posts

ടൈംസ് ബിസിനസ് അവാർഡ് മേയർ ആര്യ രാജേന്ദ്രന്

ടൈംസ് ബിസിനസ് അവാർഡ് നേടിയ ബഹു: തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി. ആര്യ രാജേന്ദ്രന്ഇന്ന് (24.6.24) നഗരസഭയിൽ കൗൺസിലർമാരും ജീവനക്കാരും…

8 hours ago

പോലീസിലെ ഒഴിവുകൾ സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകം

പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത വസ്തുതകൾ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്. 2024 മെയ് 31 ന് വിരമിക്കല്‍…

10 hours ago

വാർത്താ സമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണ: മന്ത്രി വി ശിവൻകുട്ടി

വാർത്താസമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാർത്താസമ്മേളനത്തിൽ പറഞ്ഞത്…

10 hours ago

കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്

കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്; വിദ്യാർത്ഥികളും പൊതു സമൂഹവും തള്ളിക്കളയും:മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി…

11 hours ago

ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി

ഹാസ്യ നടനും മിമിക്രി താരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ്‌. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ…

12 hours ago

ലഹരിവിരുദ്ധദിനത്തിൽ വിവിധ പരിപാടികളുമായി സാമൂഹ്യനീതി വകുപ്പ്

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സാമൂഹ്യനീതി വകുപ്പ് ലഹരി വിരുദ്ധത ആശയമാക്കി സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. നശാമുക്ത് ഭാരത്…

12 hours ago