ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷക പങ്കാളിത്തം അത്ഭുതപ്പെടുത്തി: ആഗ്നസ് ഗൊദാർദ്

നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും പ്രശസ്ത ഫ്രഞ്ച് ഛായാഗ്രാഹകയും 29-ാമത് ഐഎഫ്എഫ്കെ ജൂറി ചെയർപേഴ്സണുമായ ആഗ്‌നസ് ഗൊദാർദ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

പ്രേക്ഷകരും ചലച്ചിത്രകാരൻമാരും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഐ.എഫ്.എഫ്.കെയിൽ നടക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഓപ്പൺ ഫോറവും മീറ്റ് ദ ഡയറക്ടേഴ്‌സും അടക്കം ഇതിനായുള്ള ശ്രമങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്നും ഗൊദാർദ് പറഞ്ഞു. നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിൽ ലോകത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ ഒരു മേളയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സുന്ദരവും സർഗാത്മകവുമായ വേദികളാണ് ഓരോ ഓപ്പൺ ഫോറങ്ങളുമെന്നും അതിവിപുലമായ ജനാധിപത്യത്തിന്റെ ഇടങ്ങളാണ് അവയെന്നും ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്ര അക്കാദമി ചെയർമാർ പ്രേംകുമാർ പറഞ്ഞു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ടി.വി. ചന്ദ്രൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവരും പങ്കെടുത്തു. നിരൂപകനും ഗവേഷകനുമായ നിസാം അസഫ് ആദ്യ ഓപ്പൺ ഫോറത്തിൽ മോഡറേറ്ററായി. ചലച്ചിത്രോത്സവത്തിന്റെ മുഖ്യ വേദിയായ ടാഗോർ തിയേറ്റർ പരിസരത്തെ വേദിയിൽ വൈകുന്നേരങ്ങളിൽ അഞ്ചു മുതൽ ആറു വരെയാണ് ഓപ്പൺ ഫോറങ്ങൾ നടക്കുക.

News Desk

Recent Posts

അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറവും' ഫാസിൽ…

3 days ago

കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി

തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി…

3 days ago

ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

വൈവിധ്യമാർന്ന വിഷയങ്ങളും രസകരമായ ചർച്ചകൾക്കും വഴിയൊരുക്കി മീറ്റ് ദി ഡയറക്ടർ പരിപാടി. നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമാണ ചെലവിന്റെ അപര്യാപ്തതകൾ…

3 days ago

ഐ.എഫ്.എഫ്.കെ.: കലാവിരുന്നിന് അണിഞ്ഞൊരുങ്ങി മാനവീയം വീഥി

ചലച്ചിത്രോത്സവത്തിൽ വ്യത്യസ്തമായ കലാപ്രകടനങ്ങൾക്കു വേദിയാകാൻ മാനവീയം വീഥി സജ്ജമായി. ഡിസംബർ 14നു വൈകിട്ട് ഏഴിനു ജെ.ആർ. ദിവ്യ ആൻഡ് ദി…

4 days ago