ആക്സിയം-4 ന്റെ വിക്ഷേപണം നാളെ

ദൗത്യത്തിൽ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശ യാത്രികർ.
ചരിത്ര ദൗത്യമായ ആക്സിയം-4 ൻ്റെ വിക്ഷേപണം നാളെ നടക്കും. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശയാത്രികരാണ് 14 ദിവസത്തെ ദൗത്യത്തിനായി പുറപ്പെടുന്നത്.

ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5:52 നാണ് യാത്ര ആരംഭിക്കുക. ഇന്ത്യയ്ക്ക് പുറമെ
യു.എസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരും ദൗത്യത്തിലുണ്ട്.

error: Content is protected !!