എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നേമം നിയോജകമണ്ഡലത്തിലെ കോലിയക്കോട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ വിജയം ലോകത്തിനാകെ മാതൃകയാണെന്നും ആധുനിക സൗകര്യങ്ങള്‍ പ്രാപ്തമാക്കാനുള്ള നിക്ഷേപം, വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യയുടെ സംയോജനം, അധ്യാപന രീതികളിലെ തുടര്‍ച്ചയായ നവീകരണം എന്നിവ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ നിലനിര്‍ത്താനും മെച്ചപ്പെടുത്താനും അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് ഇരുനില മന്ദിരം പണിയുന്നത്. 4,500 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളിലായി അഞ്ച് ക്ലാസ്സ് മുറികള്‍, വരാന്ത, സ്റ്റെയര്‍ കെയ്സ്, ശുചിമുറികള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 9 മാസമാണ് നിര്‍മാണ കാലയളവ്.
നേമം വാര്‍ഡ് കൗണ്‍സിലര്‍ ദീപിക.യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഘടക സമിതി കണ്‍വീനര്‍ വി.എസ്. ഷാജി, ഹെഡ്മിസ്ട്രസ് ശ്രീജ. ആര്‍.നായര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ആക്ടിന് പരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി ദ്വിദിന എക്സ്‌പോ കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാഷണൽ അക്കാദമി…
ക്രൈം ത്രില്ലർ ഗെയിം ചർച്ച ചെയ്യുന്ന വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് ജൂനിയേഴ്സ് ജേണി എന്ന ചിത്രം. യുവതലമുറയുടെ വ്യത്യസ്തമായ ഈ…
ബൗളിങ്ങിലും തിളങ്ങി ഷോൺ റോജർ; ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ.…
പഠനമികവുളള, കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള ഡോ. രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് 2026 ഫെബ്രുവരി 11 നു തിരുവനന്തപുരത്ത് നടക്കുന്ന…
കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും…