ലീഗല് മെട്രോളജി വകുപ്പ് പരിശോധിച്ച് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള് ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തു. നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളില് ത്രാസിന്റെ കൃത്യത ഒരു പ്രധാന ഘടകമാണ്. ത്രാസിന് കൃത്യതയില്ലെങ്കില് നവജാത ശിശുക്കള്ക്കും രോഗികള്ക്കും മരുന്ന് നിശ്ചയിക്കുന്നതിലുള്പ്പെടെ വ്യത്യാസം ഉണ്ടാകുമെന്നതിനാലാണ് നടപടി. നഗരത്തിലെ ആറ് ആശുപത്രികള്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗല് മെട്രോളജി ഇന്സ്പെക്ടര് അറിയിച്ചു. പൊതുജനങ്ങള്ക്ക് 1800 425 4835 എന്ന ടോള് ഫ്രീ നമ്പറിലും lmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും ‘സുതാര്യം’ മൊബൈല് ആപ്ലികേഷനിലൂടെയും പരാതി അറിയിക്കാവുന്നതാണ്.
ലീഗല് മെട്രോളജി കണ്ട്രോളര് വി.കെ അബ്ദുല് കാദറിന്റെ നിര്ദേശത്തെ തുടര്ന്ന് തിരുവനന്തപുരം സര്ക്കിള് കക ഇന്സ്പെക്ടര് ചന്ദ്രബാബു എസ്.എസ്, ഇന്സ്പെക്റ്റിംഗ് അസിസ്റ്റന്റ് വിജയകുമാര്.പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…