ഇത് വേരുകളുടെ കഥ
കെട്ടുപിണഞ്ഞു കിടക്കുന്നവയും
പിണങ്ങി പിരിഞ്ഞു
പോയതുമായ….
ചില വേരുകളുടെ കഥ….
ഹൃദയത്തിന്റെ ആഴങ്ങളിൽ
പ്രണയം തേടി വഴിതെറ്റിയ
ഒരു തായ് വേരിൽ
തുടങ്ങി……
നിസ്സഹായതയിൽ
വെന്തുരുകിയ ചില
പെൺവേരുക ളുടെ
കഥ…..
നെറ്റിയിലെ സിന്ദൂരം
മാഞ്ഞുപോവാതിരിക്കാൻ
മഴയും ആകാശവും
ഉപേക്ഷിച്ച ഒരു വിരഹത്തിന്റെ
കഥ…..
ഒരു തിരിഞ്ഞു നോട്ടത്തിൽ
അലിയാൻ കൊതിച്ച
അവളുടെ പ്രണയ
വേരുകളുടെ കഥ
പൊക്കിൾ കൊടിയിൽ
നിന്നും പൊട്ടി മുളച്ച
അമ്മ വേരുകളുടെ കഥ
നിന്നിടത്തും പോയിടത്തും
ആഴ്നിറങ്ങാൻ മണ്ണിടം
ഇല്ലാതെ വന്നപ്പോൾ
ഒരു വേരിന് അറ്റത്തു
ഉയിര് കെട്ടി വച്ച
ആത്മക്കളുടെ കഥ
ചേർത്ത് പിടിച്ചാത്മാവിൽ
ഒരു ചുടു ചുംബനം
ആരും കാണാതെ
കടം വാങ്ങേണ്ടി
വന്ന ഒരു അന്തപുരന്തിന്റെ
രഹസ്യ വേരുകളുടെ
ഇന്നിന്റെ കഥ..
പുലരി വന്നപ്പോൾ
ഇരുട്ടിലൊളിച്ച
മുഖം മൂടിയിട്ട
സദാചാര വേരുകളുടെ
ആരും പറയാത്ത
കഥ……
ഇരുട്ടിലേക്കു വീണ്ടും
ആഴ്ന്നു പിണഞ്ഞിറങ്ങുന്ന
വേരുകളുടെ മാത്രം
കഥ…..
Reseena Kadengal
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…