ഐസിടാക് ഐ.ടി. പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുള്ള  തീയതി മെയ്‌ 25 വരെനീട്ടി

തിരുവനന്തപുരം: മാറ്റത്തിന് വിധേയമാകുന്ന ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാൻ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന ഇന്‍സസ്ട്രി റെലവന്റ് പ്രോഗ്രാമുകളുമായി,ഐ.ടി.ഇൻഡസ്ട്രിയുമായിസഹകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സാമൂഹിക സംരംഭമായ ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള). മികച്ച ശമ്പളത്തോടെ വന്‍കിട കമ്പനികളില്‍ തൊഴില്‍ നേടാന്‍ ഗുണകരമായ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN), എ.ഐ. ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, SDET (സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനിയർ ഇന്‍ ടെസ്റ്റ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. നാല് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകള്‍ ഐസിടാക്കിന്റെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊരട്ടി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവടങ്ങളിലെ ക്യാമ്പസുകളിലാണ് നടക്കുന്നത്.

പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രായോഗിക പരിശീലനം നേടുന്നതിനായി മുന്‍നിര ഐടി കമ്പനികളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പും നല്‍കും. ഐടി രംഗത്തെ മാറ്റങ്ങള്‍ക്കനുസൃതമായുള്ള പാഠ്യപദ്ധതിയാണ് ഐസിടാക് പ്രോഗ്രാമുകളുടെ പ്രത്യേകത. ഐടി വ്യവസായ വിദഗ്ദ്ധർ രൂപകൽപ്പന ചെയ്ത പാഠ്യപദ്ധതി, കൂടാതെ പ്രൊഫഷണൽ ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ ലൈഫ് സ്‌കിൽസ്, എന്നിവ ഈ പ്രോഗ്രാമിന്റെ പ്രധാന ആകർഷണമാണ്. കൂടാതെ, എല്ലാ വിദ്യാർത്ഥികൾക്കും  വ്യവസായ വിദഗ്ദ്ധരുടെ മാസ്റ്റർ ക്ലാസ്സുകൾ, വിജയകരമായ അഭിമുഖങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം തുടങ്ങിയ  ആനുകൂല്യങ്ങളും  ലഭിക്കും.

ഐസിടാക് പ്രോഗ്രാമിന്റെ  ഭാഗമാകുന്ന എല്ലാവർക്കും ലിങ്ക്ഡ്ഇൻ ലേണിംഗ്, അല്ലെങ്കിൽ അൺസ്റ്റോപ്പ് പ്രീമിയം പോലുള്ള മുൻനിര ലേണിംഗ് പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. നൂറു ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ഐസിടാക് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയുള്ളര്‍, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാന പരിജ്ഞാനം അഭികാമ്യം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ക്യാഷ് ബ്യാക്കും ലഭിക്കും.

താത്പര്യമുള്ളവര്‍ 2025 മെയ് 25ന് മുമ്പ് https://ictkerala.org/interest എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. 2025-ൽ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകമായി 20% ഡിസ്‌ക്കൗണ്ട് ഓഫർ!

കൂടുതല്‍ വിവരങ്ങള്‍ക്ക്, വിളിക്കൂ: +91 75 940 51437

Web Desk

Recent Posts

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…

5 days ago