EDUCATION

ശിവഗിരിയിൽ പി ആർ ഡി സ്റ്റാൾ തുറന്നു

തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ വികസന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. വി. ജോയ് എം.എൽ. എയുടെ സാന്നിധ്യത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ പ്രദർശന സ്റ്റാൾ സന്ദർശകർക്കായി തുറന്നുകൊടുത്തു. സംസ്ഥാന സർക്കാറിന്റെ ജനക്ഷേമകരമായ വികസന പ്രവർത്തങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പി. ആർ .ഡിയുടെ സ്റ്റാളിനാകുമെന്ന് ശുഭാംഗാനന്ദ സ്വാമികൾ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് പ്രദർശനമെന്ന് വി. ജോയ് എം. എൽ. എയും പറഞ്ഞു. ശിവഗിരി മഠത്തിലെ പാഞ്ചജന്യം ഹാളിനുള്ളിലാണ് പ്രദർശന സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്. പി.ആർ.ഡി പ്രസിദ്ധീകരണങ്ങൾ മയക്കുമരുന്നുകൾക്കെതിരെയുള്ള ലഘു പുസ്തകങ്ങൾ തുടങ്ങിയവ ഇവിടെ നിന്നും സൗജന്യമായി സന്ദർശകർക്ക് നൽകുന്നുമുണ്ട്. വർക്കല നഗരസഭ ചെയർമാൻ കെ. എം .ലാജി,
വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ എന്നിവർക്കൊപ്പം തീർത്ഥാടകരും ഉദ്ഘാടന പരിപാടിയിൽ പങ്കാളികളായി.

News Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

15 hours ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

15 hours ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

15 hours ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

1 day ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

1 day ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

1 day ago