EDUCATION

അറിവുകൾ സമൂഹനന്മയ്ക്കും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ഉപയുക്തമാക്കും: മന്ത്രി ഡോ. ആർ. ബിന്ദു

കലാലയങ്ങളും സർവ്വകലാശാലകളും വഴി ലഭ്യമാകുന്ന അറിവുകൾ സമൂഹത്തിന്‍റെ പുരോഗതിക്കും ജീവിതനിലവാര വർധനയ്ക്കും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ഉപയോഗപ്പെടുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

യുവാക്കളുടെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ച് വൈജ്ഞാനിക മേഖലയിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവ്വകലാശാലകളിൽ ഇൻക്യുബേഷൻ സെന്‍ററുകളും ട്രാൻസ്ലേഷണൽ റിസർച്ച് സെന്‍ററുകളും ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇതിനായി ആയിരം കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്.

നവകേരള സൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. ഉത്തരാധുനിക സമൂഹം ഉയർത്തുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ യുവതലമുറയെ ഒരുക്കിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിർമ്മിത ബുദ്ധിയുടെയും മെഷീൻ ലേണിംഗിന്റെയുമൊക്കെ നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലമാണിത്. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര സാങ്കേതവിദ്യ ശക്തമായ സ്വാധീനം ചെലുത്തുന്നു. വിജ്ഞാന സമൂഹത്തെ അടിസ്ഥാനമാക്കി മികച്ച ജീവിത സാഹചര്യങ്ങളുള്ള സമൂഹം സൃഷ്ടിക്കാനാണ് നമ്മുടെ ശ്രമം – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.

നാനൂറിലധികം പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളും അഞ്ഞൂറോളം അധ്യാപകരും ഉച്ചകോടിയിൽ പങ്കെടുത്തു. ഓരോ മേഖലയിലും ഉയർന്നു വരുന്ന തൊഴിലവസരങ്ങളും തൊഴിൽമേഖലയിലെ മാറ്റങ്ങളും പുത്തൻ സാങ്കേതികവിദ്യകളും മനസ്സിലാക്കാനും, അതിനനുസരിച്ച് ഭാവി കരുപ്പിടിപ്പിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് ഉച്ചകോടി.

News Desk

Recent Posts

വി. ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…

3 days ago

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

3 weeks ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

3 weeks ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

3 weeks ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

3 weeks ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

4 weeks ago