EDUCATION

വിദ്യാധനം സർവധനാൽ പ്രധാനം! ‘വാത്തി’ മാതാപിതാക്കളോടൊപ്പം മക്കളും ചേർന്നിരുന്ന് കാണേണ്ട ചിത്രം

തന്‍റെ ജീവിതത്തിലൂടെ സന്ദേശങ്ങളിലൂടെ ആയിരങ്ങൾക്ക് പ്രചോദനമായി മാറിയ ഒരു അധ്യാപകൻ. ആ അധ്യാപകൻ കൈപിടിച്ചുയർത്തിയ വിദ്യാർഥികൾ. അവരിലൂടെ പലരിലേക്ക് പ്രസരിക്കുന്ന അറിവ് എന്ന ഏറ്റവും വലിയ ധനം. ധനുഷ്, ബാലമുരുകൻ എന്ന അധ്യാപക വേഷത്തിലെത്തിയ ‘വാത്തി’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം സംസാരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും പിടിച്ചിരുത്താൻ പോന്നതാണ്. വിദ്യയിലൂടെ ഈ ലോകം തന്നെ കാൽക്കീഴിലാക്കാം എന്നതാണ് സിനിമയുടെ പ്രമേയം.

ബ്ലോക്‍ബസ്റ്ററായ തിരുച്ചിറ്റമ്പലം, നാനേ വരുവേൻ എന്നീ സിനിമകൾക്ക് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുന്ന ധനുഷ് സിനിമയായതിനാൽ തന്നെ സിനിമാപ്രേമികൾ വാത്തിക്കായി ഏറെ കാത്തിരിപ്പിലായിരുന്നു. തികച്ചും പുതുമയാർന്നൊരു അനുഭവമാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. ധനുഷും തെലുങ്കിലെ ഹിറ്റ് സംവിധായകനായ വെങ്കി ആറ്റ്‍ലൂരിയും ആദ്യമായി ഒന്നിച്ചിരിക്കുന്ന സിനിമ എന്നതാണ് വാത്തിയെ വ്യത്യസ്തമാക്കിയിരിക്കുന്നത്. അതോടൊപ്പം ജിവി പ്രകാശ് കുമാറിന്‍റെ മാസ്മരിക സംഗീതവും.

ആക്ഷനും റൊമാൻസും തമാശകളും മനോഹരമായൊരു സന്ദേശവും ഉൾക്കൊള്ളുന്നൊരു ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നർ തന്നെയാണ് വാത്തി എന്ന് നിസ്സംശയം പറയാം. അതോടൊപ്പം ഈ കാലത്ത് വിദ്യാഭ്യാസം നേടേണ്ടതിന്‍റെ പ്രാധാന്യവും ചിത്രം അടിവരയിടുന്നുണ്ട്. വിദ്യാഭ്യാസം എന്നത് കച്ചവടമാക്കാതെ എല്ലാ കുട്ടികൾക്കും നൽകണമെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.

തിരുപ്പതി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ടിഇഐ) ജൂനിയർ ലക്ചററാണ് ബാല ഗംഗാധര തിലക് (ധനുഷ്) എന്ന ബാലു. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ നിരവധി സർക്കാർ സ്കൂളുകൾ സ്കൂൾ മാനേജ്‌മെന്‍റ് ദത്തെടുക്കുകയും ബാലുവിനെ ഉൾഗ്രാമത്തിലുള്ള ഒരു സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി അയക്കുകയും ചെയ്യുന്നു. എന്നാൽ ബാലുവിന്‍റെ വരവോടെ ആ സ്കൂളിന്‍റെ വിജയശതമാനം വർദ്ധിക്കുന്നു. ഇത് ടിഇഐ ചെയർമാനെ (സമുദ്രക്കനി) അസന്തുഷ്ടനാക്കുന്നു. അതിന് ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

നോൺലീനിയര്‍ കഥ പറച്ചിലിലാണ് ചിത്രം മുന്നേറുന്നത്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ പ്ലോട്ട്. വിദ്യാഭ്യാസം കച്ചവടമാക്കുന്ന പുതിയ കാലത്തിന്‍റെ പ്രവണതകളെ കണക്കറ്റ് വിമർശിക്കുന്നുമുണ്ട് ചിത്രത്തിൽ. ബാലമുരുകൻ എന്ന കഥാപാത്രമായി തീപാറുന്ന അഭിനയ മുഹൂർത്തങ്ങളാണ് ധനുഷിന് ചിത്രത്തിലുള്ളത്. ആക്ഷനിലും ഇമോഷണൽ രംഗങ്ങളിലും ധനുഷ് ഏറെ മികച്ച രീതിയിൽ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. മനസ്സിൽ തട്ടുന്ന രീതിയിലുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളും കൈയ്യടി നേടുന്നതാണ്.

ധനുഷിന്‍റെ നായികയായെത്തിയ മലയാളി നടി സംയുക്തയുടെ പ്രകടനവും മികച്ചതായിരുന്നു. പ്രതിനായക വേഷത്തിലെത്തിയ സമുദ്രക്കനി, ധനുഷിന്‍റെ അച്ഛന്‍റെ വേഷത്തിലെത്തിയ ആടുകളം നരേൻ, പി. സായ്കുമാർ, ഹരീഷ് പേരടി, മൊട്ട രാജേന്ദ്രൻ, പ്രവീണ തുടങ്ങിയവരുടെ പ്രകടനവും മികച്ചതായിരുന്നു. ജിവി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ ഗാനങ്ങളും സിനിമയുടെ ആകെയുള്ള സ്വഭാവത്തോട് ചേർന്ന് നീങ്ങുന്നതാണ്.

ജെ യുവരാജിന്‍റെ ഛായാഗ്രഹണവും നവീൻ നൂളിയുടെ എഡിറ്റിംഗും കലാസംവിധാനവുമൊക്കെ പ്രത്യേക പരമാർശം അർഹിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലൊക്കെ ഏറെ മികച്ച രീതിയിലാണ് സിനിമയിലെ ദൃശ്യങ്ങള്‍ അനുഭവപ്പെട്ടത്. റിയലിസ്റ്റിക് രീതിയിൽ മുന്നേറുമ്പോഴും ഒരേ സമയം സിനിമാറ്റിക് അനുഭവം സമ്മാനിക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ധനുഷ് ആരാധകർക്ക് മാത്രമല്ല കുടുംബപ്രേക്ഷകർക്കും യുവ തലമുറയ്ക്കും ത്രസിപ്പിക്കുന്ന ഒരു മാസ് ആൻഡ് ക്ലാസ് വിരുന്നാണ് ‘വാത്തി’.

News Desk

Recent Posts

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…

5 days ago