KERALA

സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല

സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഒരു ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് വാങ്ങിയിട്ട് കേരള ഹൗസിൽ വെറുതേ കിടന്ന് ഉറങ്ങുമ്പോൾ കെവി തോമസിന് പലതും തോന്നും. എന്നാൽ അത് കേരളത്തിലെ ജനങ്ങളുടെ മനസിൽ തീ കോരിയിടുന്ന ആലോചനകളാകരുതെന്നും കേന്ദ്രമന്ത്രി പേയാട് പൊതുസമ്മേളനത്തിൽ പറഞ്ഞു.
ഏഴ് കോടിയുടെ അപ്രോച്ച് റോഡ് മര്യാദക്ക് പണിയാൻ പറ്റാത്തവരാണ് ഒന്നരലക്ഷം കോടിയുടെ സിൽവർ ലൈൻ പണിയാൻ പോകുന്നതെന്നും ലക്ഷ്യം സിൽവർലൈനല്ല കമ്മിഷൻ ലൈനെന്നും വി.മുരളീധരൻ പറഞ്ഞു.

പിണറായി വിജയന്‍റെയോ മുഹമ്മദ് റിയാസിന്‍റെയോപേര് പറഞ്ഞാൽ ഒരു വിശ്വാസ്യതയും ജനങ്ങൾക്ക് ഇടയിൽ ലഭിക്കില്ലെന്ന ബോധ്യമുള്ളത് കൊണ്ടാണ് കെ.വി.തോമസ് ഇ.ശ്രീധരനെ അഭയംപ്രാപിച്ച് പുതിയനീക്കവുമായി വന്നിരിക്കുന്നത്. എന്നാൽ സിൽവർലൈൻ അപ്രായോഗികമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിവേഗ റെയിൽ പദ്ധതിയാണ് വരേണ്ടതെന്നുമാണ് ഇ.ശ്രീധരന്‍റെ നിലപാട്. അത് തന്നെയാണ് ഇന്ത്യൻ റെയിൽവേ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അതിന് ബിജെപിയും അനുകൂലമാണെന്നും പറഞ്ഞു.

ജനങ്ങൾ മര്യാദക്ക് യാത്ര ചെയ്യാൻ ആദ്യം നല്ല റോഡുകൾ നിർമിക്കണം,മാറനല്ലൂരിൽ മന്ത്രി ഉദ്ഘാടനം ചെയ്ത് അദ്ദേഹത്തിന്റെ ഫ്ലക്സ് അവിടുന്ന് മാറും മുമ്പ് പാലത്തിന്‍റെ അപ്രോച്ച് റോഡ് ഒലിച്ചുപോയി. റോഡ് തുറന്ന് കൊടുത്ത് മന്ത്രി വീട്ടിലെത്തുമ്പോഴേക്കും റോഡ് പൊളിയുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. ദേശീയപാത പണിയുന്നിടത്തെല്ലാം ചാനലുകാരെയും കൂട്ടിപ്പോയി എത്തിനോക്കുന്ന പൊതുമരാമത്ത് മന്ത്രി അത് കണ്ടെങ്കിലും റോഡ് ഉണ്ടാക്കുന്നത് പഠിക്കണമെന്നും മന്ത്രി പരിഹസിച്ചു.

News Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

12 hours ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

13 hours ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

13 hours ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

24 hours ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

1 day ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

1 day ago