മാധ്യമ സ്ഥാപനങ്ങൾ ജനാധിപത്യത്തിന്റെ പ്രതീക്ഷയാണെന്ന് ദാമോദർ മൗസോ

ജനാധിപത്യപ്രക്രിയയിൽ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വവും പ്രാധാന്യവും വർദ്ധിച്ചു വരുന്നതായി ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ ദൗത്യം മറന്നു പ്രവർത്തിക്കരുതെന്നും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ അവർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സ്ത്രീ വിഷയത്തിൽ മൗനികളായവർ ഫ്ലയിങ് കിസ്സ് വിവാദത്തിൽ അമിതാവേശം കാണിക്കുന്നത് ശുഭ സൂചന അല്ല. അതെ സമയം എഴുത്തുകാരെയും ചിന്തകന്മാരെയും നിശബ്ദമാക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്.ഈ പ്രവണതയെ ശക്തമായി ചെറുക്കേണ്ടതും അനിവാര്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യത്വം അന്യമാകുന്ന കാലത്ത് സാഹിത്യോത്സവ് ഉയർത്തുന്ന ‘മനുഷ്യൻ’ എന്ന പ്രമേയം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണി സാഹിത്യ ഭാഷണം നടത്തി. സാഹിത്യം മനുഷ്യ ഹൃദയങ്ങളെ സംയോജിപ്പിക്കുന്നതാണെന്നും ഈ കടമയാണ് എസ് എസ് എഫ് മുപ്പത് വർഷമായി ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമത്തിൽ സനീഷ് ഇളയിടത്ത്, കെ വി സജയ് (ഭാഷകളിലെ മനുഷ്യർ; വാക്കുകൾ സഞ്ചരിച്ച വഴികൾ), കെ പി രാമനുണ്ണി, ഡോ. ഡി അനിൽകുമാർ (പച്ച മനുഷ്യരുടെ ലോകം), കെ ഇ എൻ കുഞ്ഞഹമ്മദ്, ഡോ, പി പി അബ്ദുറസാഖ് (ഭക്ഷണം; അനുഭവം, അനുഭൂതി, അതിജീവനം), സി പി ഷഫീഖ് ബുഖാരി, ഷബീറലി നൂറാനി (സമ്പത്ത് ; കരുതലോളം കരുത്തില്ല മറ്റൊന്നിനും) തുടങ്ങിയവർ സംസാരിച്ചു.തിരുവനതപുരം കനകക്കുന്നിലാണ് മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് നടക്കുന്നത്. 170 മത്സര ഇനങ്ങളിലായി രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഗ്രാമ തലത്തിൽ തുടങ്ങി സംസ്ഥാന തലം വരെ എത്തുമ്പോൾ ഒരു ലക്ഷത്തിലധികം പ്രതിഭകളാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്നത്. നഗരത്തിൽ സജ്ജമാക്കുന്ന പത്ത് വേദികളിലായി സാംസ്‌കാരിക ചർച്ചകൾ, കലാസ്വാദനങ്ങൾ, പുസ്തകമേള തുടങ്ങിയവയും നടക്കുന്നുണ്ട്. ഉദ്ഘാടന സംഗമത്തിൽ ഇല്യാസ് സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിദ്ധീഖ് സഖ്‌അഫി നേമം, കെ അബ്ദുറഷീദ്, എം അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.

Web Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

1 day ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

1 day ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

1 day ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

2 days ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

2 days ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

2 days ago