ടെക്നോപാർക്കിൽ ടെക്കികളുടെ ‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്‘, ഡോ കെ വാസുകി ഐ എ എസ് ഉത്ഘാടനം ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൻറെ എഴുപത്തിആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്നോപാർക്കിൽ ‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്” നടത്തി.
‘മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്” ടെക്നോപാർക്ക് ഫേസ് 1 മെയിൻ ഗേറ്റിൽ നിന്നും ഓഗസ്റ്റ് 14 രാത്രി 11:15 നു ആരംഭിക്കുകയും 2km സഞ്ചരിച്ചു 12 മണിക്ക് ടെക്നോപാർക്ക് ഫേസ് 1 ലെ അംഫിതീയേറ്ററിൽ സമാപിച്ചു. ഐ ടി ജീവനക്കാരും കുടുബംഗങ്ങളും കുട്ടികളും ഉൾപ്പെടെ വലിയൊരു കൂട്ടം ടെക്കികൾ മിഡ്‌നൈറ്റ് ഫ്രീഡം വാക്കിലും സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷം ഡോ കെവാസുകി ഐ എഎസ് ( ലേബർ കമ്മിഷണർ, കേരളം) ഉത്ഘാടനം ചെയ്തു. ദേശാഭക്തി ഗാനങ്ങളോടെ ആഘോഷം തുടങ്ങി, നാഷണൽ പ്ലഡ്ജ്, ഭരണഘടനയുടെ ആമുഖം എന്നീ പ്രതിജ്ഞകൾ ടെക്കികൾ ഏറ്റു ചൊല്ലി. നാഷണൽ പ്ലഡ്ജ് ഒന്നാം ക്ലാസുകാരി നൈൽ ജോൺസനും ഭരണഘടനയുടെ ആമുഖം അഞ്ജു ഡേവിഡുമാണ് അവതരിപ്പിച്ചത്.
പ്രതീകാത്മകമായി കുട്ടികൾ 76 വീതം ത്രിവർണ്ണ ബലൂണുകൾ പറത്തുകയും 76 മെഴുകുതിരികൾ തെളിയിക്കുകയും ചെയ്തു. പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ അധ്യക്ഷനായ ചടങ്ങിൽ പ്രതിധ്വനി ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രനും പങ്കെടുത്തു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…