‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്’, ഡോ കെ വാസുകി ഐ എ എസ് ഉത്ഘാടനം ചെയ്തു

ടെക്നോപാർക്കിൽ ടെക്കികളുടെ ‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്‘, ഡോ കെ വാസുകി ഐ എ എസ് ഉത്ഘാടനം ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൻറെ എഴുപത്തിആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്നോപാർക്കിൽ ‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്” നടത്തി.
മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്” ടെക്നോപാർക്ക് ഫേസ് 1 മെയിൻ ഗേറ്റിൽ നിന്നും ഓഗസ്റ്റ് 14 രാത്രി 11:15 നു ആരംഭിക്കുകയും 2km സഞ്ചരിച്ചു 12 മണിക്ക് ടെക്നോപാർക്ക് ഫേസ് 1 ലെ അംഫിതീയേറ്ററിൽ സമാപിച്ചു. ഐ ടി ജീവനക്കാരും കുടുബംഗങ്ങളും കുട്ടികളും ഉൾപ്പെടെ വലിയൊരു കൂട്ടം ടെക്കികൾ മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്കിലും സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷം ഡോ കെവാസുകി ഐ എഎസ് ( ലേബർ കമ്മിഷണർ, കേരളം) ഉത്ഘാടനം ചെയ്തു. ദേശാഭക്തി ഗാനങ്ങളോടെ ആഘോഷം തുടങ്ങി, നാഷണൽ പ്ലഡ്ജ്, ഭരണഘടനയുടെ ആമുഖം എന്നീ പ്രതിജ്ഞകൾ ടെക്കികൾ ഏറ്റു ചൊല്ലി. നാഷണൽ പ്ലഡ്ജ് ഒന്നാം ക്ലാസുകാരി നൈൽ ജോൺസനും ഭരണഘടനയുടെ ആമുഖം അഞ്ജു ഡേവിഡുമാണ് അവതരിപ്പിച്ചത്.
പ്രതീകാത്മകമായി കുട്ടികൾ 76 വീതം ത്രിവർണ്ണ ബലൂണുകൾ പറത്തുകയും 76 മെഴുകുതിരികൾ തെളിയിക്കുകയും ചെയ്തു. പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ അധ്യക്ഷനായ ചടങ്ങിൽ പ്രതിധ്വനി ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രനും പങ്കെടുത്തു.

error: Content is protected !!