ശ്രീരാമായണമേള ആചരിച്ചു

തിരുവനന്തപുരം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ ആണ്ടുതോറും നടന്നുവരുന്ന ശ്രീരാമായണ മേളയുടെ ഭാഗമായി സമൂഹ രാമായണ പാരായണവും വിദ്യാർഥികൾക്കായി വിവിധ കലാമൽസരങ്ങളും സംഘടിപ്പിച്ചു. ജൂലൈ 22ന് രാവിലെ രക്ഷാധികാരിയും രാഷ്ട്രപതിയുടെ പരമവിശിഷ്ട സേവാ മെഡൽ ഗൃഹീതാവുമായ ശ്രീ ഡി എസ് എൻ അയ്യരുടെ സാന്നിധ്യത്തിൽ സമൂഹ രാമായണ പാരായണം ഉൽഘാടനം ചെയ്ത അധ്യക്ഷൻ ഡോ വി ആർ പ്രബോധചന്ദ്രൻ നായർ ആദ്യപാരായണം നടത്തി. തുടർന്ന് വിവേകാനന്ദവേദി അംഗങ്ങളുടെ പാരായണം നടന്നു. ജൂലൈ 30 ന് നടന്ന ശ്രീരാമായണാലാപ മൽസരം സെക്രട്ടറി ശ്രീ ആർ രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ഉപാധ്യക്ഷൻ ശ്രീ എ കെ നായർ ഉൽഘാടനം ചെയ്തു.

ശ്രീ വട്ടപ്പാറ സോമശേഖരൻ നായരുടെ രാമായണ പാരായണത്തോടെ ആരംഭിച്ച് ശ്രീ തച്ചപ്പള്ളി ശശിധരൻ നായരുടെ പാരായണത്തോടെ സമാപിച്ച ചടങ്ങിൽ വിവിധ വിഭാഗങ്ങളിൽ മൽസരം നടന്നു.ആഗസ്റ്റ് 12 ന് നടന്ന ശ്രീരാമായണ പ്രസംഗ മൽസരം ജോ. സെക്രട്ടറി ഡോ പൂജപ്പുര കൃഷ്ണൻ നായർ ഉൽഘാടനം നിർവഹിച്ചു. വിവിധ വിഭാഗങ്ങളിലെ മൽസരങ്ങൾക്ക് വ്യത്യസ്തങ്ങളായ വിഷയങ്ങളായിരുന്നു. ആഗസ്റ്റ് 13 ന് നടന്ന ശ്രീരാമായണ ചിത്രരചനാ മൽസരം പ്രശസ്ത ചിത്രകാരൻ തിരുവനന്തപുരം ഫൈൻ ആർട്സ് കോളെജ് മുൻ പ്രിൻസിപ്പൽ പ്രൊഫ കാട്ടൂർ നാരായണ പിള്ള ഉൽഘാടനം ചെയ്തു.എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ്, കോളെജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടത്തിയ വിവിധ മൽസരങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർഥികൾക്കെല്ലാം പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകി. വിജയികൾക്കുള്ള സമ്മാന വിതരണം പ്രത്യകം സംഘടിപ്പിക്കുന്ന പൊതു ചടങ്ങിൽ നടക്കും.മികവുറ്റ രീതിയിൽ മൽസരങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രോഗ്രാം കൺവീനർ കൂടിയായ ജോ സെക്രട്ടറി ഡോ പൂജപ്പുര കൃഷ്ണൻ നായർ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.

error: Content is protected !!