കാണികളുടെ കണ്ണിലും മനസ്സിലും വർണ്ണ മഴ പെയ്യിച്ച് ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ ലേസർ ഷോ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ മുഖ്യസാന്നിധ്യമായി. കനകക്കുന്നിൽ ഓണം കൂടാൻ എത്തിയവർക്കൊപ്പമിരുന്നാണ് മന്ത്രിമാർ ലേസർ ഷോ ആസ്വദിച്ചത്.
കേരള ടൂറിസത്തിന്റെ വിജയ വഴികളും അനന്തസാധ്യതകളുമായിരുന്നു ലേസർ ഷോയുടെ പ്രമേയം. കേരളം തിരിച്ചു വരുന്നു എന്ന പ്രമേയത്തിനൊപ്പം കേരള ടൂറിസത്തെയും ഓണത്തെയും കോർത്തിണക്കിയുള്ള കാഴ്ചകളായിരുന്നു ലേസർ ഷോയുടെ പ്രത്യേകത. എല്ലാവർക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ലേസർ ഷോയിൽ പ്രദർശിപ്പിച്ചു. കനകക്കുന്നിൽ എത്തുന്നവർക്ക് സൗജന്യമായി എല്ലാ ദിവസവും ലേസർ ഷോ ആസ്വദിക്കാം. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വകാര്യ കമ്പനിയാണ് ലേസർ ഷോ നടത്തുന്നത്.
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…