കലാം ഗ്രീൻ ഇനിഷ്യെറ്റീവിന്റെ പിന്തുണയോടെ കേരള ബാഗ്സിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നട്ട് പ്രകൃതി സംരക്ഷണത്തിന് തുടക്കമിട്ടു. ജർമ്മനിക്കാരി ജസീക്കയും ആമകുളത്തിൻ്റെ കരയിൽ മുളംതൈ നട്ട് ഒപ്പം ചേര്‍ന്നു. തൈ നടീലിന്റെ ഉദ്ഘാടനം എം എല്‍ എ ഐ ബി സതീഷ് നിര്‍വഹിച്ചു.
ഐ പി എല്‍ പ്ലേയ് ഓഫ് മത്സരത്തിൽ ഇന്ത്യന്‍ ടീം അംഗവും മലയാളിയുമായ സജ്ഞു സാംസന്‍ നയിച്ച രാജസ്ഥാൻ റോയൽസ് നേടിയ റണ്ണുകളുടെ അത്രയും എണ്ണം തൈകൾ നട്ടു പരിപാലിപ്പിക്കുമെന്ന് കലാം ഗ്രീൻ ഇനിഷ്യെറ്റീവ് പിന്തുണയോടെ കേരള ബാഗ്സി നുവേണ്ടി മാനേജിംഗ് ഡയറക്ടർ എം ആർ സിബി പ്രഖ്യാപിച്ചതനുസരിച്ചാണ് വൃക്ഷ തൈ നടീലിന് തുടക്കമിട്ടത്. ഇന്ന് രാവിലെ മുതൽ തോരാതെ നിന്ന മഴയെ അവഗണിച്ച് അംഗങ്ങള്‍ വൃക്ഷ തൈകൾ നട്ട് കാമ്പയിന് തുടക്കമിട്ടു.
തമിഴ് സിനിമയിലെ ചിരി വിസ്മയമായ വിവേകിന് സുനാമി ദുരന്തത്തിന് ശേഷം ഡോ:അബ്ദുൾ കലാം നൽകിയ മന്ത്രോപദേശമായിരുന്നു ഒരു കോടി വൃക്ഷ തൈകൾ എന്നത്. കൂടല്ലൂരിൽ പ്രോട്ടോക്കാൾ തടസങ്ങൾ മറികടന്ന് രണ്ട് മണിക്കൂർ നേരം വൃക്ഷ തൈകൾ നട്ടുകൊണ്ട് മിസൈൽ മാൻ പങ്കാളിയാകുകയും ചെയ്തിരുന്നു.
മരണം വിവേകിനെ കൂട്ടി കൊണ്ട് പോയെങ്കിലും വിവേക് തുടങ്ങിയ യഞ്ജം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മുന്നോട്ട് കൊണ്ട് പോയി. കേരളത്തിൽ സിബി നേതൃത്വം നൽകുന്ന കേരള ബാഗ് സു മായി സഹകരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. തൈകകൾ നടുക മാത്രമല്ല, പരിപാലിക്കളും കൂടി വേണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഐ ബി സതീഷ് ഓർമ്മിപ്പിച്ചു.
കാട്ടാക്കട നടന്ന ചടങ്ങില്‍ ജി എസ് പ്രദീപ്, മുരുകന്‍ കാട്ടാക്കട തുടങ്ങിയവരും പങ്കെടുത്തു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…