നാടിന്റെ വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്ന പ്രവർത്തനമായി പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്ത് മാറിയെന്ന് വി. മുരളീധരൻ. സമൂഹത്തെ പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മൻ കീ ബാത്തിലൂടെ ഉണ്ടാകുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൻ കി ബാത്ത് ക്വിസ് മൂന്നാംസീസൺ ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ ഏറ്റവും വിപുലമായ റേഡിയോ പരിപാടിയായി മൻ കീ ബാത്ത് മാറി. സാധാരണ ജനങ്ങള്‍ക്ക് വേണ്ടത് എന്തെന്ന് അവരില്‍ നിന്നു തന്നെ മനസിലാക്കിയ ശേഷമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.
പോളിയോ ബാധിച്ച് രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന് എന്ന മലയാളി, വേമ്പനാട് കായലിലെ പ്ലാസ്ററിക് മാലിന്യങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് നമ്മൾ അറിഞ്ഞത് പ്രധാനമന്ത്രി പറഞ്ഞതിലൂടെയാണ്. വേമ്പനാട് കായല്‍ മുതല്‍ ആമയിഴഞ്ചാന്‍ തോട് വരെയുള്ള ജലസ്രോതസുകള്‍ വൃത്തിയാക്കണമെന്നും മാലിന്യം വലിച്ചെറിയരുത് എന്നുമുള്ള ഓര്‍മപ്പെടുത്തലായിരുന്നു അത്.
വലിയൊരു സാമൂഹ്യ ദൗത്യത്തിന് കൂടിയാണ് മന് കി ബാത് വഴിയൊരുക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. 212 ഇന്ത്യന്‍ ഭാഷകളിലും 11 വിദേശഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെടുന്ന ഈ പരിപാടിക്ക് ലഭിക്കുന്ന സ്വീകാര്യത സമാനതകളില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…