കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾപദവി അനുവദിക്കണമെന്ന് കൂത്തുപറമ്പ് നിയോജകമണ്ഡലം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ.
കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം .പ്രവാസി മലയാളികളെ സഹായിക്കാനും ഗൾഫ് മേഖലയിലെ ടൂറിസവും കയറ്റുമതിയും കേരളത്തിലെ വർധിപ്പിക്കുന്നതിനുംമായി 2018 ഡിസംബറിൽ ആരംഭിച്ചതാണ് ഈ വിമാനത്താവളം കേരളത്തിലെ ഗ്രീൻ ഫീൽഡ് എയർപോർട്ടിൽ ഒന്നുകൂടിയാണിത്. ഈ എയർപോർട്ട് വിദേശ വിമാന കമ്പനികളിളുടെ വിമാനങ്ങൾക്ക് ഇറങ്ങുന്നതിനു ആവശ്യമായ പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തത് കാരണം പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കുക.
വിദേശ വിമാനങ്ങൾ പറന്ന് ഇറങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകുക, സംസ്ഥാന സർക്കാർ ഇതിനാവശ്യമായ ഇടപെടലുകൾ നടത്തുക .പ്രവാസികളുടെ യാത്ര ദുരിതങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ ശ്രീ: രാജീവ് ജോസഫ് നടത്തി വരുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. പ്രസ്തുത നിരാഹാര സമരത്തിനു കൂത്തുപറമ്പ് നിയോജക മണ്ഡലം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മെന്റിന്റെ ഐക്യ ദാർഢ്യം അറിയിക്കുന്നു . എയർപോർട്ടുകൾ രാജ്യത്തിന്റെ വസികസനത്തിനു ടൂറിസം, കയറ്റുമതി ഇറക്കുമതി ഉൾപ്പെടെ വമ്പിച്ച കുതിച്ചു ചാട്ടത്തിനു കൂടിയുള്ള ഇടങ്ങളാണ് എന്നതിൽ സംശയമില്ല കോടിക്കണക്കിനു രൂപ ചെലവാക്കി അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഈ എയർപോർട്ടിന്റെ വികസനത്തിനു തുരങ്കം വെക്കുന്നവരെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് ഘടനയുടെ മുഖ്യ സ്രോതസ്സുകൾ ആണ് പ്രവാസികൾ പ്രവാസികളാണ് ഈ എയർപോർട്ടിനു പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനാൽ ഏറെ പ്രയാസപ്പെടുന്നത് പ്രവാസികൾ ആണ് . വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ കേന്ദ്ര സർക്കാരും സിവിൽ ഏവിയേഷനും വിമാന കമ്പനികളും തയ്യാറായാൽ ചെറിയ നിരക്കിൽ ടിക്കറ്റ് എടുത്തു പ്രവാസികൾക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ കൂടുതൽ വിദേശികളെ നമ്മുടെ രാജ്യത്തേക്ക് സ്വീകരിക്കാനും ഇത് വഴി നമ്മുടെ ടൂറിസം മേഖലകൾ ഉൾപ്പെടെ വികസനത്തിലേക്ക് വൻ കുതിച്ചുചാട്ടത്തിനും ഇടയാകണമെന്നും കാര്യത്തിൽ സംശയമില്ല
നിരാഹാര സമരം ആരംഭിച്ച് ഇത്രയും ദിവസം പിന്നിട്ടിട്ടും നിരാഹാരമനുഷ്ടിക്കുന്ന ശ്രീ: രാജീവ് ജോസഫിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിക്കാനോ ചർച്ചനടത്താനോ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. ദിവസങ്ങൾ കഴിയുന്തോറും വിവിധ മേഖലകളിൽ നിന്നും പ്രവാസി സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകളും നേതാക്കമാരും പിൻന്തുണയുമായി സമരപന്തലിൽ എത്തികൊണ്ടിരിക്കുകയാണ്.
ആയതിനാൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനോടുള്ള വിവേചനം അവസാനിപ്പിക്കാനും വിദേശ വിമാനകമ്പനികളുടെ വിമാനങ്ങൾ ഇറങ്ങുന്നതിനാവിശ്യമായ പോയിന്റ് ഓഫ് കോൾ പദവി നൽകുന്നതിനും, പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ദുരിതങ്ങൾക്ക് പരിഹാരം കാണാനും കേന്ദ്ര സർക്കാരും എയർപോർട്ട് വകുപ്പും തയ്യാറാകണമെന്നും ഇതിനാവശ്യമായ ഇടപെടലുകൾ സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നു തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൂത്തുപറമ്പ് നിയോജക മണ്ഡലം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ കണ്ണൂർ ആവശ്യപ്പെട്ടു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…