ലേഖകൻ : പ്രവീൺ സി കെ, പി ആർ ഒ, എം എച്ച് ട്രസ്റ്റ്
തിരുവനന്തപുരം : വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂശ രംഗത്തും ഒട്ടനവധി സംഭാവനകൾ നൽകിയ മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ 2013-14 അധ്യായന വർഷത്തിൽ തിരുവല്ലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് പ്രവർത്തന മികവിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കിതിനൊപ്പം സാങ്കേതിക വിദ്യാഭ്യസരംഗത്ത് പുതിയൊരു വിപ്ലവുമായി മാറിയിരിക്കുകയാണ്.
ഉയർന്ന നിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിലും പഠനമികവിന് പ്രൊഹത്സാഹനം നൽകുന്നതിലും മറ്റുകോളേജുകളിൽ നിന്നും ഒരുപടി മുന്നിലാണ് എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ്. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, എറോണോട്ടിക്കൽ എഞ്ചിനീയറിംഗ് എന്നീ അഞ്ച് അടിസ്ഥാന എഞ്ചിനീയറിംഗ് ശാഖകളോടെ ആരംഭിച്ച കോളേജ് ശ്രദ്ധേയമായ പുരോഗതിയാണ് കഴിഞ്ഞ അക്കാദമിക വർഷങ്ങളിൽ കൈവരിച്ചിരിക്കുന്നത്.
360 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള പ്രാരംഭ ശേഷിയോടുകൂടി പ്രവർത്തനം തുടങ്ങിയ കോളേജ്, സാങ്കേതിക മേഖലയിലെ വളർച്ച മുൻകൂട്ടി കണ്ട് കഴിഞ്ഞ അക്കാദമിക വർഷം ആൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരത്തോടെ പുതിയ കോഴ്സുകളായ മെക്കാട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ കോഴ്സുകൾ ഉൾപ്പെടുത്തി സാങ്കേതിക വിദ്യാഭ്യസരംഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്. കോളേജിന്റെ പ്രവർത്തന മികവിന് ഒരു പൊൻതൂവലായി മാറിയിരിക്കുകയാണ് മെകാട്രോണിക്സ് എന്ന കോഴ്സ്, ഈ കോഴ്സിന് അംഗീകാരം ലഭിച്ചതിലൂടെ കോളേജിന്റെ അക്കാദമിക് സ്പെക്ട്രം കൂടുതൽ വിപുലീകരിക്കാൻ സാധിച്ചു. ഇതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി സീറ്റുകളുടെ എണ്ണം 450 ആയി വർദ്ധിപ്പിക്കുകയും ചെയ്തു,
എയ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരമുളള വിദ്യാഭ്യാസവും പാഠ്യേതര വിഷയങ്ങൾക്ക് നൽകുന്ന സംഭാവനയും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി നാഷണൽ അസസ്‌മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ നൽകുന്ന നാക്ക് അക്രിഡിറ്റേഷൻ കോളേജിന് ലഭിച്ചു കഴിഞ്ഞു.
അക്കാദമിക രംഗത്ത് ലഭിക്കാൻ ഏറെ പ്രയാസം നിറഞ്ഞ നാഷണൽ ബോർഡ് ഓഫ് അക്ക്രഡിറ്റേഷന്റെ അംഗീകാരങ്ങൾ എറോണോട്ടിക്കൽ എഞ്ചിനീയറിംഗിനും, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിനും ഇതിനോടകം ലഭിക്കുകയും ചെയ്തു. ഈ അംഗീകാരങ്ങൾ കോളേജിന്റെ അക്കാദമിക നിലവാരത്തിന്റെ ഗുണമേന്മ വിളിച്ചോതുന്നതാണ്.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി നേടിയെടുക്കാൻ കഴിയു എന്ന ആപ്തവാക്യം മുഖമുദ്രയാക്കി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനാറുൽ ഹുദാ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിൽ മികച്ച വിദ്യാഭ്യാസം നൽകുക, രാജ്യത്തിന്റെ സാങ്കേതിക, സാമൂഹിക പുരോഗതിയിലേക്ക് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…