ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം മോഹൻലാലിന്

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം നടൻ മോഹൻലാലിന്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്കാരം ലഭിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ ആണ് കേരളത്തിൽ നിന്നും പുരസ്കാരം നേടിയ മറ്റൊരു ചലച്ചിത്ര പ്രതിഭ. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയാണ് ഇതിനു മുൻപ് പുരസ്‌കാരത്തിന് അർഹനായത്. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. സ്വർണ്ണ കമലം, പതക്കം, ഷാൾ, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം.

error: Content is protected !!