ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന “ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കോടനാട്, പെരുമ്പാവൂർ മൂന്നാർ എന്നിവിടങ്ങളിലായി പൂർത്തിയായി. എ.കെ.ബി. മൂവീസ് ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ നിർമിച്ചു രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രം ജനുവരി 30 – ന് തീയേറ്ററിലെത്തും.
ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, ഉണ്ണി s നായർ റഫീക് ചോക്ളിഎന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണിത്.
മികച്ചൊരു കുറ്റാന്വേഷണ കഥയാണ് “ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രം പറയുന്നത്. എറണാകുളത്തും, മൂന്നാറിലുമായി നടക്കുന്ന കഥ, ഇന്ത്യയിലെ എല്ലാ ഭാഷക്കാരെയും ആകർഷിക്കുന്ന രീതിയിലാണ് തയ്യാറാക്കിയത്. കോമഡിക്കും, സിസ്പെൻസിനും പ്രാധാന്യമുള്ള ഒരു പ്രണയ കഥ കൂടിയാണ് ഇതാണ് ഫ്രണ്ട്ഷിപ്പ്. ആത്മാർത്ഥ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന, പ്രണയവും, പിണക്കവും, സസ്പെൻസും പ്രേക്ഷകരെ, വേദനിപ്പിക്കുകയും, കോരിത്തരിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.
എറണാകുളത്തെ, പ്രമുഖമായ ഒരു ഐ.ടി കബനിയിൽ ജോലി ചെയ്യുന്നവരാണ് രജനിയും, (ചന്ദന അരവിന്ദ് ) രേഷ്മയും (ചിത്ര രാജേഷ് ) രണ്ട് പേരും ഒരുമ്മിച്ചായിരുന്നു ഹോസ്റ്റലിൽ താമസം. എറണാകുളത്തെ തന്നെ ഒരു പ്രമുഖ ടെക്സ്റ്റൽ ഷോപ്പിൽ ജോലി ചെയ്യുന്ന ജോഷി, (കിരൺ) ഹരി,(ഉണ്ണി) വിഷ്ണു, (അനായ്) അൻസിൽ(സുൽഫി). എന്നിവരുമായി, ഇവരുടെ ഫ്രണ്ട്ഷിപ്പ് വളർന്നു. ഒരു ദിവസം ഇവർ മൂന്നാറിലേക്ക് ഒരു ടൂർ പോയി.രജനിയും രേഷ്മയും മൂന്നാർലെത്തി. ഒരു റിസോർട്ടിൽ തന്നെയാണ് ഇവർക്ക് താമസ സൗകര്യം ലഭിച്ചത്. റിസോർട്ടിൽ, തമാശകളും പൊട്ടിച്ചിരികളുമായി മുന്നോട്ടു പോകുമ്പോഴാണ്, പെട്ടെന്നൊരു ദിവസം എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവം റിസോർട്ടിൽ നടന്നത്.തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ” ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രം കടന്നുപോകുന്നു.
ദേവൻ, റഫീക് ചോക്ളി എന്നിവരാണ് പോലീസ് ഓഫീസർമാരായി വേഷമിടുന്നത്. സ്ഫടികം ജോർജ് രേഷ്മയുടെ പിതാവിന്റെ വേഷവും അവതരിപ്പിക്കുന്നു.
എ.കെ.ബി. മൂവീസ് ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ നിർമ്മാണം,രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് “ഇതാണ് ഫ്രണ്ട്ഷിപ്പ്”.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുൽഫിക്കർ,ഡി.ഒ.പി – ഷെട്ടി മണി, എഡിറ്റർ-ഷിബു പി.എസ്,ഗാനങ്ങൾ സുധാമസു, സന്തോഷ് കോടനാട്, സുലൈമാൻ മതിലകം സംഗീതം – അൻവർ അമൻ, ആലാപനം – നിസാർ വയനാട്, സിയാവുൽ ഹക്, അമൻ, ഫവാസ് അലി,അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ആർട്ട് – അരവിന്ദ് രവി, മേക്കപ്പ് – നിഷാദ് സുപ്രൻ, കോസ്റ്റ്യൂം – അബ്ബാസ് പാണാവളളി, സ്റ്റിൽ – ഷാബു പോൾ, ഫോക്കസ് പുള്ളർ – വിമൽ ഗുരുജി, ക്യാമറ അസിസ്റ്റന്റ് – സംഗീത് കുമാർ,മാനേജർ – വെൽസ് കോടനാട്, പി.ആർ. ഒ – അയ്മനം സാജൻ.
ദേവൻ, സ്ഫടികംജോർജ്, റഫീക് ചോക്ളി, സാജു കൊടിയൻ, കിരൺകുമാർ, ഉണ്ണി എസ്.നായർ, അനയ് എസ്, സുൽഫിക്കർ, വിനോദ് വിരിപ്പിൽ,ചിത്ര രാജേഷ്, ചന്ദന അരവിന്ദ്, , നസീറലി കുഴിക്കാടൻ തുടങ്ങിയവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
ആറ്റിന്‍പുറം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ പാര്‍ട്ട്‌ടൈം ഹിന്ദി ഭാഷ അധ്യാപകയുടെ ഒഴിവിലേക്ക് ഇന്ന് (14.01.2025) അഭിമുഖം നടത്തുന്നു. താത്പര്യമുള്ള യോഗ്യരായ…
നവകേരള നിര്‍മ്മിതിയിലൂടെ സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാർ നടപ്പിലാക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. കേരള…
നോവൽ പ്രകാശനംഉണ്ണി ആറ്റിങ്ങലിന്റെ പതിനാലാമത് നോവലായ 'മാനവികത'സ. എം.എ ബേബിയുടെ പ്രൗഢഗംഭീരമായ അവതാരികയോട് കൂടി നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ…
നന്ദാവനം പോലീസ് ക്യാമ്പിന് മുന്നിൽ മദ്യപിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു നിരവധി പേർക്ക് പരിക്ക്. 4 പേർ വാഹനത്തിൽ…
നമ്മുടെ നാട്ടിലെ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍ തുടങ്ങി എല്ലാ പൊതുഇടങ്ങളും ഇപ്പോള്‍ ഭിന്നശേഷി സൗഹൃദമായി മാറിക്കഴിഞ്ഞെന്ന് ഉന്നത വിദ്യാഭ്യാസ…
പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള…