ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ 16-ാം ജന്മദിന സമ്മേളനം ഇന്ദിരാഭവനില്‍ കെ.പി.സി.സി. പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാര്‍ഷിക വരുമാനം പരിഗണിക്കാതെ ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും, ഭിന്നശേഷിക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും വരുമാനം കണക്കിലെടുക്കാതെ അനുവദിക്കണമെന്നും അഡ്വ.സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളിലേക്ക് ഭിന്നശേഷിക്കാരെ നോമിനേറ്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീ.രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അഡ്വ.സിദ്ധിഖ് എം.എല്‍.എ., പി.സി.വിഷ്ണുനാഥ് എം.എല്‍.എ., എ.പി.അനില്‍കുമാര്‍ എം.എല്‍.എ., ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ., നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി, എന്‍.ശക്തന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ജി.എസ്.ബാബു, എം.കെ.റഹ്‌മാന്‍, ഊരുട്ടമ്പലം വിജയന്‍, റോബിന്‍സണ്‍, അനില്‍ വെറ്റിലക്കണ്ടം, പി.സി.ജയകുമാര്‍, പൂന്തുറ മുത്തപ്പന്‍, വെങ്ങാനൂര്‍ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…
കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…