ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 5 പേർക്ക് 1 ലക്ഷം രൂപ വീതമുള്ള പുരസ്കാരം
തിരുവനന്തപുരം/ മെൽബൺ; കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പടയാളികളായ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നേഴ്സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എം.എയുടെ നേതൃത്വത്തിൽ 1 ലക്ഷം രൂപ വീതം 25 നഴ്സുമാർക്ക് നൽകുന്ന പുരസ്കാരത്തിന്റെ ഓസ്ട്രേലിയൻ വിജയികളെ സിഇഒ ബിജോ കുന്നുംപുറത്ത് മെൽബണിൽ പ്രഖ്യാപിച്ചു.
- Arun Thomas, Hospital Aspen Medical Pty Ltd, Victoria (പാല സ്വദേശി)
- Jensy Anand, Hospital Epworth Eastern Hospital, Boxhill, Victoria ( കോഴിക്കോട് സ്വദേശിനി)
- Joseph Jennings, Hospital Nambour General Hospital, Queensland ( എറണാകുളം കലൂർ സ്വദേശി)
- Maya Sajan, Location Victoria Hospital Monash Health ,Victoria ( എറണാകുളം പുത്തൻകുരുശ് സ്വദേശിനി)
- Beena Gopinathan Pillai, Hospital Nepean BlueMountain LHD NSW ( പത്തനംതിട്ട വള്ളിക്കോട് സ്വദേശിനി)
എന്നിവരാണ് ഒരു ലക്ഷം രൂപാ വീതമുള്ള പുരസ്കാരത്തിന് അർഹരായവർ.
- Mohammed Mubarak Meera Sahib, Nurse Unit Manager at Boor District Health, Victoria
- Smitha Sukumaran Nair, Hospital Peninsula Health, Victoria
- Sreeja Sanjai, Registered Nurse at Health Hospital, Melbourne Victoria
- Anisha Mani Vetranese, Hospital The Northern Health, Victoria
- Sunu Simon, Hospital Northern Hospital, Victoria
എന്നിവർ ജൂറി പുരസ്കാരവും നേടി. പ്രശസ്തി പത്രവും, ബഹുമതിയുമാണ് ഇവർക്ക് ലഭിക്കുന്നത്.
ഒക്ടോബർ 29 ന് മെൽബണിലെ വിറ്റിൽസി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്ദ്രോത്സവം ചടങ്ങിൽ വെച്ച് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്യും. ജൂറി പുരസ്കാരം പിന്നീട് നൽകും.
ഓസ്ട്രേലിയ പുറമെ ഇന്ത്യ, , യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അഞ്ച് വീതം നഴ്സുമാർക്കുള്ള പുരസ്കാരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുകയും അതാത് സ്ഥലങ്ങളിൽ വെച്ച് വിതരണം ചെയ്യുകയും ചെയ്യും.
ഓസ്ട്രേലിയയിലെ വിക്റ്റോറിയ സർക്കാരിന്റെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുളഅള അവാർഡ് ലഭിച്ച ഐ.എച്ച്.എൻ.എ കഴിഞ്ഞ 15 വർഷമായി നിരവധി കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നുണ്ട്. മെൽബൺ, സിഡ്നി, പെർത്ത്, കൊച്ചി എന്നിവടങ്ങളിലായി ഏഴ് കാമ്പസുകളും പ്രവർത്തിച്ചു വരുന്നു.