ENTERTAINMENT

ക്രിസ്മസിനെ ആഘോഷപൂര്‍വ്വം വരവേറ്റ് കളക്ടറേറ്റ് ജീവനക്കാര്‍

കരോള്‍ ഗാനങ്ങള്‍ ആലപിച്ചും മധുരം വിളമ്പിയും തിരുപ്പിറവി ആഘോഷങ്ങളില്‍ പങ്കാളികളായി കളക്ടറേറ്റ് ജീവനക്കാര്‍. കളക്ടറേറ്റ് സ്റ്റാഫ് വെല്‍ഫയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടി ജില്ലാ കളക്ടറുടെ ചുമതല കൂടിയുള്ള എ. ഡി. എം അനില്‍ ജോസ് ഉദ്ഘാടനം ചെയ്തു.  ജീവനക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്രിസ്മസ് അലങ്കാരങ്ങള്‍, കരോള്‍ തുടങ്ങി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ട ആഘോഷ പരിപാടികളാണ് സിവില്‍ സ്റ്റേഷനില്‍ നടന്നന്ത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, ഹുസൂര്‍ ശിരസ്തദാര്‍ എസ്.രാജശേഖരന്‍, ഫിനാന്‍സ് ഓഫീസര്‍ പ്രദീപ് കുമാര്‍, ലോ ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. റിക്രിയേഷന്‍ ക്ലബ്ബ് ഭാരവാഹികള്‍, കലക്ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കാളികളായി.

News Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

1 day ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

1 day ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

1 day ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

2 days ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

2 days ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

2 days ago